HOME
DETAILS
MAL
സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
backup
January 19 2019 | 19:01 PM
ന്യൂഡല്‍ഹി: മലേഷ്യയില്‍ കഴിയുന്ന പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട മുംബൈ, പൂനെ എന്നിവിടങ്ങളിലെ 16 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സാക്കിര്‍ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടന്റെ (ഐ.ആര്.എഫ്) പ്രവര്‍ത്തകര്‍ക്കുമെതിരേ 2017 ഒക്ടോബറില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ നടപടി.
നേരത്തെ സാക്കിര്‍ നായികിന്റെ 34 കോടി രൂപ വരുന്ന വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. ഇന്നലത്തെ നടപടിയോടെ ഇതുവരെ ഇ.ഡി കണ്ടുകെട്ടിയ തുക 50.49 കോടി രൂപയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."