സ്ത്രീധനത്തിനെതിരെ ഒറ്റക്കെട്ടായി ഒരു ഗ്രാമത്തിലെ മുസ്ലിം യുവാക്കള്‍
പലമു: സ്ത്രീധനം നാടിന് ശാപമായിരിക്കെ ഝാര്ഖഡിലെ ഒരു ഗ്രാമത്തിലെ മുസ്ലിം യുവാക്കള്‍ ഒരു തീരുമാനമെടുത്തു. ഇനി സ്ത്രീധനം വാങ്ങില്ല. വാങ്ങിയവര്‍ അത് പെണ്‍കുട്ടിയുടെ കുടുംബത്തിന് തിരികെ നല്‍കും. ഇതിലൂടെ പലമു ഗ്രാമത്തിലെ യുവാക്കള്‍ തുടച്ചുനീക്കിയത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്ത്രീധനമെന്ന ശാപത്തെയാണ്. എണ്ണൂറോളം ചെറുപ്പക്കാരാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തുവന്നത്. ഇതിലൂടെ 6 കോടി രൂപയോളമാണ് ചെറുപ്പക്കാര്‍ അവരുടെ ഭാര്യവീട്ടുകാര്‍ക്ക് തിരികെ നല്‍കിയത്. തങ്ങളുടെ ആണ്മക്കള് വാങ്ങിയ സ്ത്രീധനം തിരികെ നല്കാന് വീട്ടുകാരും സമ്മതം മൂളി.
കഴിഞ്ഞ ഏപ്രിലില്‍ ഹാജി മുംതാജ് അലി എന്നയാളാണ് ഇത്തരമൊരു പ്രവൃത്തിയ്ക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് നൂറോളം യുവാക്കള്‍ രംഗത്തെത്തി. ഇപ്പോള്‍ പ്രദേശത്ത് നടക്കുന്ന വിവാഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീധനം വാങ്ങുകയോ നല്‍കുകയോ ചെയ്യാതെയാണ് നടക്കുന്നത്. ബാക്കി വരുന്ന കുടുംബങ്ങളും വൈകാതെ ഈ നയം പിന്തുടരുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."