സെറീനക്കും ഒസാക്കക്കും ജയം
മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അമേരിക്കന്‍ താരം സെറീന വില്യംസിനും ജപ്പാന് താരം നവോമി ഒസാക്കക്കും ജയം. തായ്വാന് താരം ഹി ഷി സുവിയെ തകര്‍ത്താണ് ജപ്പാന് താരം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. 5-7, 6-4, 6-1 എന്ന സ്കോറിനായിരുന്നു ഒസാകയുടെ ജയം. സ്വീഡിഷ് താരമായ യെസ്ട്രീംസ്കയെയാണ് സെറീന വില്യംസ് പരാജയപ്പെടുത്തിയത്. 6-2, 6-1 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. അതേസമയം, മറ്റൊരു അമേരിക്കന്‍ താരമായ വീനസ് വില്യംസ് തോറ്റ് പുറത്തായി. റൊമാനിയന്‍ താരം സിമോണാ ഹാലെപിനോടാണ് വീനസ് വില്യംസ് പരാജയപ്പെട്ടത്. 6-2, 6-3 എന്ന സ്കോറിനായിരുന്നു വീനസിന്റെ തോല്‍വി. പുരുഷ സിംഗിള്‍സില്‍ ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ റോജര്‍ ഫെഡറര്‍ സിസിപാസിനെ നേരിടും. സ്പാനിഷ് താരം റാഫേല്‍ നദാല്‍ ചെക്ക് റിപ്പബ്ലിക് താരം ബെര്‍ഡിച്ചിനെ നേരിടും. മറ്റൊരു മത്സരത്തില്‍ ദിമിത്രോവും തായ്ഫോയും തമ്മില്‍ കൊമ്പുകോര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."