HOME
DETAILS

അഗ്നിദുരന്ത മുനമ്പില്‍ കേരളം

  
backup
February 15 2020 | 04:02 AM

%e0%b4%85%e0%b4%97%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95
 
 
ആലപ്പുഴ: താപനില കൂടിയതോടെ തീപിടിത്ത പരമ്പരകളുടെ  ദുരന്ത മുനമ്പിലായിട്ടും ജാഗ്രത പാലിക്കാതെ കേരളം. ചൂട് കനത്തതോടെ സംസ്ഥാനത്ത്  ചെറുതും വലുതുമായി നിരവധി തീപിടിത്തങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിട നിര്‍മാണവും കെട്ടിട സമുച്ചയങ്ങളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതും തീപിടിത്തത്തിനു കാരണമാകുന്നു. സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച് അധികൃതര്‍ നേരത്തെ സംസ്ഥാനത്ത് നടത്തിയ  പരിശോധനകളില്‍ പകുതിയിലേറെയും കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
പെട്ടെന്നുള്ള അഗ്നിബാധ പ്രതിരോധിക്കാനുള്ള സംവിധാനമൊരുക്കുന്നതില്‍ സംസ്ഥാനത്തെ വന്‍കിട കെട്ടിടങ്ങളില്‍ ഭൂരിഭാഗവും വീഴ്ചവരുത്തുകയാണ്. 
ഒരു  ബഹുനില കെട്ടിടസമുച്ചയത്തിന് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കണമെങ്കില്‍ ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, തീയണയ്ക്കാനുള്ള വെള്ളം സംഭരിക്കുന്നതിന് പ്രത്യേക വാട്ടര്‍ ടാങ്ക്, പുക പുറത്തേക്ക് തള്ളാനുള്ള സംവിധാനം, എല്ലാ നിലയിലും വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സംവിധാനം, അലാറം, ലിഫ്റ്റിന് സുരക്ഷിത വാതില്‍, കെട്ടിടത്തിനുള്ളിലെ കോണികള്‍, പുറത്തേക്ക് പ്രത്യേകമായ കോണി തുടങ്ങിയ സംവിധാനങ്ങള്‍ ആവശ്യമാണ്.
കെട്ടിടങ്ങളുടെ അനുമതിക്കായി ആദ്യഘട്ടത്തില്‍ സ്ഥാപിക്കുമെങ്കിലും പിന്നീട് ഇവയെല്ലാം പ്രവര്‍ത്തന രഹിതമാകുന്നതാണ് പതിവ് കാഴ്ച. 
 പല കെട്ടിട സമുച്ചയങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമല്ലെന്ന് മാത്രമല്ല സ്ഥാപിച്ചിട്ടുള്ളവയില്‍ പ്രവര്‍ത്തിപ്പിക്കാന്‍  ജീവനക്കാരുമില്ല. ചില കെട്ടിടങ്ങളില്‍ താഴെ സുരക്ഷാ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും മുകള്‍ നിലകളില്‍ ഇതില്ലാത്തതും വന്‍ തീപിടിത്തങ്ങളുണ്ടാവുമ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫയര്‍ഫോഴ്‌സ് റസ്‌ക്യൂ സംവിധാനം സംസ്ഥാനത്ത് ദുര്‍ബലമാണെന്നത് മറ്റൊരു പ്രതിസന്ധിയാണ്. 
ദേശീയ മാനദണ്ഡമനുസരിച്ച് താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് ഫയര്‍‌സ്റ്റേഷനുകളുടെ എണ്ണം നേര്‍പകുതി മാത്രമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദുരന്തനിവരാണത്തിനുള്ള ദേശീയമാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് വേണ്ടത് 250ല്‍ ഏറെ ഫയര്‍‌സ്റ്റേഷനുകളാണ്.
എന്നാല്‍ 124 എണ്ണമാണ് കേരളത്തിലുള്ളത്. ഒറീസയിലെ ഫയര്‍ റസ്‌ക്യൂവിനെക്കാള്‍ പിന്നിലാണ് കേരളം.
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago