HOME
DETAILS
MAL
കെ.എ.എസ് പരീക്ഷയ്ക്ക് ഇനി ഒരാഴ്ച ഒരുക്കങ്ങള്‍ തകൃതി
backup
February 15 2020 | 04:02 AM
അടുത്ത ശനിയാഴ്ചയാണ് കേരള അഡ്മിനിസേ്ടറ്റീവ് സര്‍വിസിലേക്ക് (കെ.എ.എസ്) പി.എസ്.സി നടത്തുന്ന പ്രിലിമിനറി പരീക്ഷ. ഇനി ഒരാഴ്ച മാത്രം. പി.എസ്.സിയുടെ മുന്നൊരുക്കങ്ങള്‍ ഏതാണ്ടു പൂര്‍ത്തിയായി. ഉദ്യോഗസ്ഥര്‍ക്കും പരീക്ഷ ഹാളില്‍ നിയമിച്ചിട്ടുള്ള അധ്യപകര്‍ക്കും പരിശീലനവും പൂര്‍ത്തിയായി. ചോദ്യക്കടലാസ് പ്രിന്റിങ്ങ് പൂര്‍ത്തിയായി.
4,00,014 പേരാണ് പരീക്ഷ എഴുതുന്നത്. സ്ട്രീം ഒന്നില്‍ 3,75,000 പേരും സ്ട്രീം രണ്ടില്‍ 22,564 പേരും സ്ട്രീം മൂന്നില്‍ 1457 പേരുമാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരത്തും കുറവ് വയനാട്ടിലുമാണ്.
1,534 പരീക്ഷാ സെന്ററുകണ്ടാണ് ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 261 ഉം വയനാട്ടില്‍ 30 ഉം സെന്ററുകളുണ്ട്. കൊല്ലം-148, പത്തനംതിട്ട-52, ആലപ്പുഴ-111, കോട്ടയം-115, ഇടുക്കി-50, എറണാകുളം-172, തൃശൂര്‍-133, പാലക്കാട്-103, മലപ്പുറം-109, കോഴിക്കോട്-123, വയനാട്-30, കണ്ണൂര്‍-93, കാസര്‍കോട് 34 ഉം സെന്ററുകളാണുള്ളത്.
പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പരീക്ഷാ സെന്ററുകളിലും പി.എസ്.സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും. എല്ലാ സെന്ററുകളിലും പൊലിസ് സംരക്ഷണവും നിരീക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്. പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറിമാര്‍ മുതല്‍ സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഒബ്‌സര്‍വര്‍മാരായി പ്രവര്‍ത്തിക്കും. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സ്‌ക്വാഡുകളും ഉണ്ടാകും.
പി.എസ്.സി ആസ്ഥാനത്തും ജില്ലാ മേഖലാ ഓഫിസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. ആസ്ഥാനത്ത് ഹെല്‍പ്‌ലൈനും ഉണ്ടാകും. ഒരു സെന്ററില്‍ 200 ഉദ്യോഗാര്‍ഥികള്‍ക്ക് പത്തു മുതല്‍ 15 വരെ ഇന്‍വിജിലേറ്റര്‍മാരെയാണ് നിയോഗിക്കുക.
പരീക്ഷാകേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മൊബൈല്‍ ഫോണ്‍ അടക്കം ഒരുതരത്തിലുമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഐ.ഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന(നീല അല്ലെങ്കില്‍ കറുപ്പ്) എന്നിവ മാത്രമേ പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ.
അധ്യാപകര്‍ അല്ലാത്ത ആരെയും ഇന്‍വിജിലേറ്ററായി നിര്‍ത്തില്ല. ചീഫ് സൂപ്രണ്ടുമാരായി സ്‌കൂള്‍ പ്രഥമധ്യാപകരും പ്രിന്‍സിപ്പല്‍മാരും ഉണ്ടാകും. ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍വഴി പി.എസ്.സി വെബ്‌സൈറ്റില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
രാവിലെ 10ന് ഒന്നാം പേപ്പറും ഉച്ചകഴിഞ്ഞ് 1.30ന് രണ്ടാം പേപ്പര്‍ പരീക്ഷയും ആരംഭിക്കും. പരീക്ഷയ്ക്ക് അരമണിക്കൂര്‍മുമ്പ് ഉദ്യോഗാര്‍ഥികള്‍ സെന്ററില്‍ എത്തണം. പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ടു മുമ്പ് മാത്രമേ പരീക്ഷ ഹാളില്‍ പ്രവേശനം ഉണ്ടാകൂ.
ഒ.എം.ആര്‍ രീതിയിലായിരിക്കും പരീക്ഷ. രാവിലെ നടക്കുന്ന പരീക്ഷയില്‍ രണ്ടു നിറത്തിലുള്ള ചോദ്യ പേപ്പറുകളായിരിക്കും ഉണ്ടാകുക. രാവിലെ പരീക്ഷ എഴുതിയവരെ മാത്രമേ ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കൂ.ഇതിനായി രാവിലെ ഉള്ളവരുടെ ഹാജരെടുക്കും.
സംശയമുള്ളവരുടെ ദേഹപരിശോധന വരെ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷാ സമയത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍ക്ക് മാത്രമായിരിക്കും ഉത്തരവാദികള്‍. ഇത് സംബന്ധിച്ച സത്യപ്രസ്താവന ഇന്‍വിജിലേറ്റര്‍ന്മാരായ അധ്യാപകര്‍ പി.എസ്.സിക്ക് ഒപ്പിട്ടു നല്‍കണം.
പരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണുള്ളത്. തെറ്റായ ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട് . ഭാഷാപ്രാവീണ്യം, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവയാണ്. പദശുദ്ധി, വാക്യശുദ്ധി, പരിഭാഷ, ഒറ്റപദം, പര്യായം, വിപരീതപദം, ശൈലികള്‍, പഴഞ്ചൊല്ലുകള്‍, സമാനപദം, ചേര്‍ത്തെഴുതുക, സ്ത്രീലിംഗം, പുല്ലിംഗം, ഔദ്യോഗിക ഭാഷാ പദാവലി, സംഗ്രഹം തുടങ്ങിയവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഭാഷയില്‍ ഗ്രാമറിന് മുന്‍തൂക്കമുണ്ടാകും.
പ്രിലിമിനറി പരീക്ഷയില്‍ 100 മാര്‍ക്കിന്റെ രണ്ടു പേപ്പറുണ്ട്. ഓരോ പേപ്പറിലും 100 വീതം ചോദ്യമുണ്ടാകും. 90 മിനിറ്റാണ് പരീക്ഷാ സമയം.
ശരിയായ ഉത്തരത്തിന് രണ്ട് മാര്‍ക്കുവീതവും തെറ്റായാല്‍ 0.25 (മൈനസ് 0.25) വീതവുമാണ് മാര്‍ക്ക്. പൊതുവിജ്ഞാനത്തിന്റെ ഒന്നാം പേപ്പറും പൊതുവിജ്ഞാനം, ഇംഗ്ലീഷ്, മലയാളം കന്നട തമിഴ് എന്നിവ രണ്ടാം പേപ്പറിലുണ്ട്. പ്രിലിമിനറിയില്‍ വിജയിച്ചാല്‍ മാത്രമേ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത നേടൂ. മെയിനില്‍ 100 മാര്‍ക്കിന്റെ മൂന്നു പേപ്പറുണ്ട്. മെയിനില്‍ വിജയിച്ചാല്‍ ഇന്റര്‍വ്യൂവുണ്ട്. 50 മാര്‍ക്കിന്റെ ഇന്റര്‍വ്യൂവടക്കം 350 മാര്‍ക്കിലാണ് റാങ്കിങ്.
പ്രിലിമിനറി പേപ്പര്‍ ഒന്നില്‍ ഇന്ത്യ, കേരള ചരിത്രം, ലോകചരിത്രം, സാംസ്‌കാരിക പൈതൃകം, ഇന്ത്യന്‍ ഭരണഘടന, പബ്ലിക് അഡ്മിനിസേ്ട്രഷന്‍, പൊളിറ്റിക്കല്‍ സിസ്റ്റം, ഭരണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങള്‍, ഭൂമിശാസ്ത്രം, റീസണിങ്, മെന്റല്‍ എബിലിറ്റി, സിമ്പിള്‍ അരിത്തമാറ്റിക്ക് എന്നിവയില്‍ ചോദ്യങ്ങളുണ്ടാകും.
പേപ്പര്‍ 2ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, പദ്ധതി രൂപീകരണം, കാര്‍ഷികമേഖല, ഭൂവിനിയോഗം, വ്യവസായനയം, ഭൗതിക സൗകര്യം, വികസനം, ജനസംഖ്യ, പുത്തന്‍ പ്രവണതകള്‍, ബജറ്റിങ്, ടാക്‌സേഷന്‍, പൊതു ചെലവ്, കേരള സമ്പദ് വ്യവസ്ഥ, ജനസംഖ്യ, സാമൂഹ്യ സുരക്ഷ, വനിതാശാക്തീകരണം, ദുരന്തനിവാരണ പരിചരണം, കാര്‍ഷിക, വ്യവസായ സേവനമേഖലകളിലെ പുത്തന്‍ പ്രവണതകള്‍, വികേന്ദ്രീകൃതാസൂത്രണം, സംസ്ഥാന പ്ലാനിങ് ബോര്‍ഡ്, ടൂറിസം, ഹൗസിങ് മുതലായവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.
ശാസ്ത്ര സാങ്കേതിക മേഖലയില്‍ ദേശീയ ശാസ്ത്രനയം, ഇ ഗവര്‍ണന്‍സ്, സംസ്ഥാന പദ്ധതികള്‍, വിവര സാങ്കേതിക വിദ്യ, സൈബര്‍ പോളിസി, കൃത്രിമ ബുദ്ധി, റോബോട്ടിക്‌സ്, സ്‌പെയ്‌സ് സയന്‍സ്, പ്രതിരോധമേഖല, ഊര്‍ജമേഖല, പാരിസ്ഥിതിക ശാസ്ത്രം, ബയോ ഡൈവേഴ്‌സിറ്റി, വനം, വന്യജീവി, പാരിസ്ഥിതിക ദുരന്തങ്ങള്‍, ബയോടെകേ്‌നാളജി, ഗ്രീന്‍ ടെകേ്‌നാളജി, നാനോ ടെകേ്‌നാളജി, വന്യജീവി പരിരക്ഷ തുടങ്ങിയവയില്‍നിന്ന് ചോദ്യങ്ങളുണ്ടാകും.
ഇക്കണോമിക്‌സ്, കേരള ചരിത്രം, നവോത്ഥാന പ്രസ്ഥാനം, ബജറ്റ്, കൃത്രിമ ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ഡിസാസ്റ്റര്‍ മാനേജെ്മന്റ്, ആഗോള വ്യാപാരക്കരാറുകള്‍, സാമ്പത്തികവളര്‍ച്ച എന്നിവയില്‍നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."