അര്‍ഹാം അസംബ്ലിയില്‍ പതിനായിരംപേര്‍ സംഗമിക്കും
കണ്ണൂര്‍: പതിനൊന്നാമത് സംസ്ഥാന വാഫി കലോത്സവത്തിനു കണ്ണൂരില്‍ ഇന്ന് തിരശ്ശീല ഉയരും. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ ഏഴോടെ കലാമത്സരങ്ങള്‍ക്കു തുടക്കമാകും. കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അര്‍ഹാം അസംബ്ലി പതിനായിരത്തിലേറെയുള്ള വാഫി കുടുംബത്തിന്റെ സംഗമവേദിയാകും.
കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസുമായി അഫിലിയേറ്റ് ചെയ്ത 81 കോളജുകളുടെ മാനേജ്‌മെന്റ് അംഗങ്ങള്‍, ആറായിരത്തിലേറെ വിദ്യാര്‍ഥികള്‍, അഞ്ഞൂറോളം അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗമം രാവിലെ പത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാഫി മാനേജ്‌മെന്റ് പാരന്റ്‌സ് ആന്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനാകും.
സി.ഐ.സി കോ-ഓഡിനേറ്റര്‍ പ്രൊഫ.അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അര്‍ഹാം സന്ദേശം കൈമാറും. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, അസ്‌ലം തങ്ങള്‍ അല്‍മഷ്ഹൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, അഹ്മദ് വാഫി കക്കാട്, ഇഖ്ബാല്‍ വാഫി വേങ്ങര, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ പങ്കെടുക്കും.
വൈകിട്ട് നടക്കുന്ന ക്യൂ ഫോര്‍ ടുമാറോയില്‍ അയ്യായിരം വാഫി വിദ്യാര്‍ഥികള്‍ അണിനിരക്കും.
സമാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയരക്ടര്‍ മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സാബിഖലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ കെ.സി ജോസഫ്, കെ.എം ഷാജി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വിനീഷ്, താജുദീന്‍, പി. അനീസുദീന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."