വായ്പാ തട്ടിപ്പ്: റാഖ് ബാങ്ക് അധികൃതര്‍ മൊഴി നല്‍കി
കൊച്ചി: ഗള്‍ഫ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 17 കേസുകളില്‍ റാസല്‍ ഖൈമ ബാങ്ക് (റാഖ് ബാങ്ക്)അധികൃതര്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുന്‍പാകെ മൊഴിനല്‍കി. 13 കേസുകളുടെ ഫയല്‍ സംഘം അന്വേഷണ സംഘത്തിന് കൈമാറി. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനായ അടുത്തമാസം 14ന് ഹാജരാകാന്‍ പൊലിസ് ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ രാവിലെ പത്തോടെ റാഖ് ബാങ്ക് സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍ സാജന്‍ അബ്ദുല്‍ മജീദ്, റെമെഡിയല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ മാനേജര്‍ പ്രശാന്ത് ജെയിന്‍ എന്നിവരാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയത്. അതേസമയം, സംഭവത്തില്‍ 147 കോടി രൂപ തിരിച്ചടക്കാനുള്ള കേസുമായി ബന്ധപ്പെട്ട് 84 കമ്പനികള്‍ക്കെതിരേയുള്ള പരാതിയില്‍ എട്ടെണ്ണം ഇന്നലെ കേരള ലീഗല്‍ സര്‍വിസ് അതോറിറ്റി (കെല്‍സ) സംഘടിപ്പിച്ച അദാലത്തില്‍ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."