'മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ല, തടങ്കല്‍ പാളയത്തിലേക്ക് ആദ്യം പോകുന്ന ആള്‍ ഞാനായിരിക്കും'; അശോക് ഗെലോട്ട്
ജയ്പൂര്‍: രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിനായി പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരില്‍ നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭരണഘടനയുടെ സത്തയ്ക്ക് എതിരായ പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ക്കാര്‍ പുന:പരിശോധിക്കണം. നമ്മള്‍ സംരക്ഷിക്കുന്ന സമാധാനവും ഐക്യവും നിലനിര്‍ത്താനായി നിയമം പിന്‍വലിക്കാന്‍ മുന്നോട്ടുവരണം. ' അശോക് ഗെലോട്ട് പറഞ്ഞു.
കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും ജനങ്ങളോട് ഒപ്പമുണ്ട്. അഥവാ തടങ്കല്‍ പാളയത്തിലേത്ത് പോകേണ്ട സാഹചര്യമുണ്ടായാല്‍ ആദ്യം പോകുന്നവരില്‍ ഒരാളായിരിക്കും താന്‍. മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ എന്‍.പി.ആറില്‍ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമം ഉണ്ടാക്കുകയെന്നത് സര്‍ക്കാരിന്റെ അവകാശമാണ്. പക്ഷെ അത് ജനങ്ങളുടെ വികാരം അനുസരിച്ചാകണം. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലെപ്പോലെ രാജസ്ഥാന്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്നു. പൊതുജനങ്ങളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കണമെന്നും ഗെലോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."