കുഞ്ഞുപിടിയാനക്ക് ആനമൂളിയില്‍ സുഖവാസം
മണ്ണാര്‍ക്കാട്: മലവെളളപ്പാച്ചിലില്‍ ഒലിച്ചെത്തിയ കുഞ്ഞുപിടിയാനക്ക് ആനമൂളിയില്‍ സുഖ ചികിത്സയോടൊപ്പമുളള സുഖവാസം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പംതോട് കോളനിക്ക് സമീപമുളള പുഴയില്‍ നിന്നാണ് ഒരു മാസത്തോളം പ്രായമുളള പിടിയാനകുട്ടിയെ ലഭിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ കുട്ടിയാനയുടെ കരച്ചില്‍കേട്ട് ആദിവാസികളാണ് കോളനിക്ക് സമീപമുളള പുഴയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുട്ടിയാനയെ കാണപ്പെട്ടത്. കോളനിയില്‍ നിന്നും ഒരുകിലോമീറ്റര്‍ മാറി ചെങ്കുത്തായ പാറക്കെട്ടുകളുളള ഭാഗത്താണ് കുട്ടിയാന കിടന്നിരുന്നത്. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് വനപാലകരായ ആനമൂളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അജിത്ത്, അട്ടപ്പാടി റെയിഞ്ച് ഓഫീസര്‍ പത്മനാഭന്‍, സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ ജേക്കബ്, ഫോറസ്റ്റ് ഓഫീസര്‍മാരായ സന്തോഷ്, പ്രവീണ്‍, ഗോപാലകൃഷ്ണന്‍, മുഹമ്മദ് സദഖത്തുല്ല എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ആനകുട്ടിയെ ആനമൂളി ഫോറസ്റ്റ് ഓഫീസിലെത്തിച്ചത്.
മുത്തങ്ങയില്‍ നിന്നെത്തിയ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ജിജിമോന്റെ നേതൃത്വത്തില്‍ ആനക്കുട്ടിക്കാവശ്യമായ ചികിത്സ നല്‍കി. വനപാലകരോട് പെട്ടെന്നിണങ്ങി ആനമൂളി വനം വകുപ്പ് ഓഫീസില്‍ കെട്ടിടത്തില്‍ കഴിയുന്നത്. കാര്യമായി പരിക്കുകളൊന്നുമില്ലാത്ത ആനക്കുട്ടിക്ക് പുറത്ത് ചെറിയ ഒരു മുറിവുണ്ട്.
പൊക്കിള്‍കൊടി യില്‍ അണുബാധ കണ്ടെത്തിയതുകൊണ്ട് മണ്ണാര്‍ക്കാട് മൃഗാശുപത്രിയിലെ ഡോക്ടര്‍മാരായ സെയ്ദ് അബൂബൂക്കര്‍ സിദ്ദീഖ്, ഷാജി പണിക്കര്‍ എന്നിവരുടെ ചികിത്സ ആരംഭിച്ചിട്ടുണ്ട്. പൂര്‍ണ്ണ ആരോഗ്യ സ്ഥിതി നേടിയ ശേഷം മാത്രമെ പിടിയാനക്കുട്ടിയെ ആനമൂളിയില്‍ നിന്ന് കോടനാട്ടിലേക്കൊ, മുത്തങ്ങയിലൊയുളള ആന വളര്‍ത്തുകേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."