സി.ഡബ്ല്യൂ.സിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും വിദ്യാര്‍ഥിനി പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ നടത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരേ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രിക്കും, സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും അദ്ദേഹം പരാതി നല്കി.
ഇതിനുപുറമെ കഴിഞ്ഞ രണ്ടു മാസക്കാലത്തെ സി.ഡബ്ല്യൂ.സി സിറ്റിങ്ങുകളുള്പ്പെടെയുള്ള എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇടപെടാതിരുന്ന കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും, അംഗങ്ങള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ദിവസേന മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന സാഹചര്യത്തില്‍ വയനാട് കമ്മിറ്റി അംഗങ്ങളെ മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."