HOME
DETAILS

റിയാദിൽ ‘ഷാഹീൻ ബാഗ് സ്ക്വയർ’ പുനരാവിഷ്ക്കരിച്ച് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി

  
backup
February 15 2020 | 16:02 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b5%bd-%e0%b4%b7%e0%b4%be%e0%b4%b9%e0%b5%80%e0%b5%bb-%e0%b4%ac%e0%b4%be%e0%b4%97%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%8d

റിയാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധ സമര പരിപാടികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഷാഹിൻ ബാഗ് സ്വക്വയർ’ ഐക്യദാർഢ്യ സംഗമം കരിനിയമങ്ങൾക്കെതിരെയുള്ള പ്രവാസികളുടെ വേറിട്ട പ്രതിഷേധമായി മാറി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റിയാദ് എക്സിറ്റ് 18ലെ നൂർ മാസ് ഓഡിറ്റോറിയ ത്തിൽ പ്രത്യേകം സജ്ജമാക്കിയ 'ഷാഹിൻ ബാഗ് സ്ക്വയറി'ൽ എത്തിയ നൂറ്‌ കണക്കിന്‌ പ്രവർത്തകർ തലയിൽ റിബ്ബൺ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോടും അതോടൊപ്പം രാജ്യ തലസ്ഥാനത്തും മറ്റിടങ്ങളിലും നടക്കുന്ന പ്രതിഷേധ സമരമ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.  

പരിപാടി റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ട്രഷറർ യു.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് നടക്കുന്ന സമര പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്ന പ്രവർത്തനങ്ങളാണ്‌ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നതെന്നും വിജയം കാണാതെ രാജ്യത്തിന്റെ അഭിമാനം നില നിർത്താനുള്ള
ഈ പോരാട്ടത്തിൽ നിന്നും ഇന്ത്യൻ ജനത പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാരെ ജഹാംസെ അച്ചാ ദേശ ഭക്തിഗാനം  ആലപിക്കുകയും രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടി ക്കുമെന്ന് പ്രതിജ്ഞയെടു ക്കുകയും ചെയ്തു. സെക്രട്ടറി സുബൈർ അരിമ്പ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ, മണ്ഡലം കെ.എം.സി.സി കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറിമാർ ചടങ്ങിന്‌ ആശംസ നേർന്നു. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി സഫീർ തിരൂർ നന്ദിയും പറഞ്ഞു. ഹബീബ് തവനൂർ ഖിറാഅത്ത് നടത്തി.

സലീം ചാലിയം, സത്താർ മാവൂർ, മുനീർ മക്കാനി, മുനീർ കുനിയിൽ, റൗഫ് അരിമ്പ്ര, അനീഖ് മുനീർ എന്നിവർ ദേശ ഭക്തിഗാനങ്ങൾ ആലപിച്ചു. സമാപന സമ്മേളനം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.  കുഞ്ഞി കുമ്പള, അഷ്റഫ് വടക്കെവിള, സത്താർ കായംകുളം, ജയൻ കൊടുങ്ങല്ലൂർ, ഉബൈദ് എടവണ്ണ, അസ്ലം അടക്കാത്തോട്, അഷ്റഫ് ഓച്ചിറ, കെ.കെ.കോയാമു ഹാജി എന്നിവർ സംസാരിച്ചു. സുഫ് യാൻ അബ്ദുസലാം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ സ്വാഗതവും സെക്രട്ടറി കെ.ടി.അബൂബക്കർ നന്ദിയും പറഞ്ഞു. സഹിഷ്ണുതയും സഹാനുഭൂതിയും നിറഞ്ഞ നാടിന്റെ പ്രതീക്ഷകളെ അനാവരണം ചെയ്തു കൊണ്ടുള്ള പ്രമുഖ കാഥികൻ നവാസ് പാലേരിയുടെ അവതരണവും പരിപാടിക്ക് മിഴിവേകി. സെൻട്രൽ, ജില്ല, മണ്ഡലം, ഏരിയാ കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

 

ചിത്രം: റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഷാഹിൻ ബാഗ് സ്ക്വയർ’



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago