പരാതി പരിഹാര അദാലത്തില്‍ 94 പരാതികള്‍ പരിഗണിച്ചു
കോഴിക്കോട്: ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 94 പരാതികള്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ക്ക് പരിഹാരമുണ്ടാക്കി. ശേഷിച്ച പരാതികളില്‍ ഉടന്‍ തീര്‍പ്പു കല്പിക്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.
താമരശ്ശേരി പഴയ സ്റ്റാന്റ് പരിസരത്തെ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ ആകെ 94 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 37 പരാതികളില്‍ മൂന്നെണ്ണമാണ് തീര്‍പ്പാക്കിയത്. താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
ജില്ലാ കലക്ടര്‍ സാംബശിവ റാവു പരാതികള്‍ നേരിട്ട് സ്വീകരിച്ചു. വിവിധ വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ അദാലത്തില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു, എ.ഡി.എം റോഷ്നി നാരായണന്, ഡപ്യൂട്ടി കലക്ടര്‍ ആര്.ആര് കെ. ഹിമ, ഡപ്യൂട്ടി കലക്ടര്‍ എല്‍.ആര് സി. ബിജു, താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീക്ക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."