ജില്ലാ കലക്ടര്‍ വട്ടച്ചിറ ആദിവാസി കോളനി സന്ദര്‍ശിച്ചു
കോടഞ്ചേരി: ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു വട്ടച്ചിറ ആദിവാസി കോളനി സന്ദര്‍ശിച്ചു. അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യുട്ടി കലക്ടര്‍ മഹിമ, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ അനുഗമിച്ചു. സംഘം ആദിവാസികളില്‍ നിന്നും പരാതി സ്വീകരിച്ചു. കോളനികളില്‍ സ്ഥിരമായി മെഡിക്കല്‍ ക്യാംപ,് ആരോഗ്യ ബോധവല്‍ക്കരണം എന്നിവ നടത്തുന്നതിനുള്ള നടപടികളള് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോളനിയിലെ ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി പത്രമായ വനാവകാശരേഖയും കൈമാറി. കൃഷിവകുപ്പ്, വ്യവസായ വകുപ്പ്, കെ.എസ്.ഇ.ബി, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ വകുപ്പുദ്യോഗസ്ഥരും, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, ചിന്ന അശോകന്, കുമാരന് കരിമ്പില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."