ആസ്റ്റര്‍ മിംസില്‍ റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ആരംഭിച്ചു
കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ റോബോട്ടുകളെ ഉപയോഗിച്ചുള്ള ആധുനിക ശസ്ത്രക്രിയാ സംവിധാനം നിലവില്‍വന്നു. യൂറോളജി, ഗൈനക്കോളജി, ഓങ്കോളജി, ഗ്യാസ്‌ട്രോ സര്‍ജറി, പീഡിയാട്രിക് സര്‍ജറി എന്നീ വിഭാഗങ്ങളിലാണ് ഈ സംവിധാനം ഉപയോഗിക്കുകയെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വളരെ കുറച്ച് മുറിവുകള്‍ മാത്രമേ ഇത്തരം ശസ്ത്രക്രിയയില്‍ ഉണ്ടാവുകയുള്ളൂ. വേദനയും രക്തനഷ്ടവും കുറവായിരിക്കും. പാടുകള്‍ വളറെ ചെറിയതാണെന്നതും അധിക ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരില്ലെന്നതും മേന്‍മയാണ്. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചെലവ് കൂടും. തുടക്കമെന്ന നിലയ്ക്ക് മിംസില്‍ നടത്തുന്ന ആദ്യ 30 ശസ്ത്രക്രിയകള്‍ക്ക് നിലവിലുള്ള ഫീസ് മാത്രമേ ഈടാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പരിചയസമ്പന്നരും റോബോട്ടിക് സര്‍ജറിയില്‍ പരിശീലനം നേടിയവരുമായ മുതിര്‍ന്ന സര്‍ജന്മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുക. സര്‍ജന്മാര്‍ക്ക് കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസിലാക്കുന്നതിന് ഈ സംവിധാനത്തിലൂടെ കഴിയും. സര്‍ജന്മാരുടെ പൂര്‍ണമായ നിയന്ത്രണത്തിലാണ് സര്‍ജറിയെന്നതിനാല്‍ നൂറു ശതമാനം സുരക്ഷിതമാണ്. കാന്‍സര്‍ രോഗികളിലെ മുഴകള്‍ നീക്കം ചെയ്യുന്നതിന് ഇത് വളരെ ഉപകാരപ്രദമാണ്. മനുഷ്യരുടെ വിരലുകള്‍ കടത്താന്‍ സാധിക്കാത്ത ഭാഗങ്ങളിലും അവയവങ്ങളിലും കടന്നുചെല്ലാന്‍ റോബോട്ടിക് സംവിധാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യൂറോളജി വകുപ്പ് മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രവികുമാര്‍ കരുണാകരന്‍, സര്‍ജിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. വി.പി സലിം, പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എബ്രാഹാം മാമ്മന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."