HOME
DETAILS
MAL
കരിപ്പൂരിനെ നിലനിര്‍ത്തണം: ജംഇയ്യത്തുല്‍ മുഫത്തിശീന്
backup
March 02 2017 | 19:03 PM
ചേളാരി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂര്‍ വിമാനത്താവളത്തെ നിലനിര്‍ത്തണമെന്ന് ചേളാരിയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി ഇന്ന് നടത്തുന്ന കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ സേവ് ഡേ പരിപാടികള്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ ചേളാരി, കെ.സി അഹ്മദ് കുട്ടി മൗലവി, ടി.കെ മുഹമ്മദ് മുസ്ലിയാര്, പുത്തലം അബ്ദുറസാഖ് മുസ്ലിയാര്, അഹ്മദ് തെര്‍ളായി പ്രസംഗിച്ചു. കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാന് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."