ജിഹാദല്ല ലൗ
സഭ ഘര്‍ വാപ്പസിക്ക്
നിന്നുകൊടുക്കുമോ?
കഴിഞ്ഞ പത്തു വര്‍ഷമായി സംഘ്പരിവാര്‍ സംഘടനകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് ലൗ ജിഹാദ്. മുസ്‌ലിം യുവാക്കള്‍ മറ്റു സമുദായത്തിലുള്ളവരെ തട്ടിക്കൊണ്ടു പോയി ബലപ്രയോഗത്തിലൂടെ മതംമാറ്റി സിറിയലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് വലിയ ഒരു കഥ തന്നെ നമ്മുടെ സമൂഹത്തില്‍ പറഞ്ഞുപരത്തിയിട്ടുണ്ട്. ഇത് മുസ്‌ലിം വിരോധം ഉണ്ടാക്കിയെടുക്കാന്‍ ഉള്ള സംഘ്പരിവാര്‍ അജണ്ടയാണ്.
ആര്‍.എസ്.എസ് തുടക്ക കാലം മുതല്‍ തന്നെ ഈ വ്യാജ പ്രചരണം അഴിച്ചുവിടുന്നു. അത് നമുക്ക് മനസിലാക്കാം. എന്നാല്‍ 2017- 18 കാലഘട്ടത്തില്‍ ഈ ആരോപണവുമായി സീറോ മലബാര്‍ സഭ രംഗത്തുവരികയുണ്ടായി. ചില ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ വിവാഹംകഴിച്ച് ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നുവെന്ന വ്യാപകമായ ആരോപണം ഉന്നയിച്ച് സീറോ മലബാര്‍ സഭ രംഗത്തുവന്നിരുന്നു. അന്ന് ഉദ്ദേശിച്ച ഫലം കാണുകയോ സഭ ഒന്നടങ്കം അതിനെ അനുകൂലിക്കുകയോ ചെയ്തിരുന്നില്ല.
ഇപ്പോഴിതാ വീണ്ടും സീറോ മലബാര്‍ സഭ മെത്രാന്‍ സമിതിയുടെ സിനഡ് യോഗം ചേര്‍ന്ന് പത്രപ്രസ്താവന ഇറക്കി. ബോധപൂര്‍വമായാണ് സഭ ഈ പ്രചാരണവുമായി ഇറങ്ങിയതെന്ന് വ്യക്തമാണ്. എന്തുകൊണ്ടാണ് സീറോ മലബാര്‍ സഭ ഒരു പ്രബലമായ സമുദായത്തിനെതിരെ ആരോപണം ഉന്നയിക്കുകയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തത്. എന്തെങ്കിലും കണക്കുകള്‍ ഉണ്ടോ? ഒന്നുമില്ല. 21 യുവതികളുടെ വിവാഹം നടന്നതില്‍ പന്ത്രണ്ടും സീറോ മലബാര്‍ സഭയിലെയാണെന്ന് പറയുന്നു. എന്നാല്‍ എവിടെയാണ്, ഏത് യുവതികള്‍, എങ്ങോട്ട് പോയി എന്ന കൃത്യമായ കണക്കോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിവിധ തരത്തിലുള്ള കേസുകളില്‍ പെട്ടുകിടക്കുകയാണ്. സി.ബി.ഐ അന്വേഷണം വരെ എത്തി നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സംഘ്പരിവാറുമായി അടുക്കാനുള്ള ഒരു പാലമായി ലൗ ജിഹാദിനെ കൊണ്ടുവന്നത്. ഇതുവഴി സീറോ മലബാര്‍ സഭയെ ബി.ജെ.പിയുടെ താവളത്തില്‍ കൊണ്ടെത്തിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്.
സംശയത്തിന്റെ നിഴലില്‍
പൊതുജനങ്ങള്‍ക്ക് ഒരു സംശയമുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തെ ഇത്രമേല്‍ ഉപദ്രവിക്കുകയും സമുദായത്തോട് വൈരനിര്യാണ ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്ന സംഘ്പരിവാര്‍ രാഷ്രീയത്തെ എന്തിന് ഏറ്റുപിടിച്ചു? ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന, അവരുടെ ഇടയില്‍ വിദ്വേഷം പരത്തുന്ന ഒരു രാഷ്ട്രീയ പ്രസ്താനവുമായി കൈകോര്‍ക്കുന്നതിനു പിന്നിലെ അജണ്ടയെന്താണ്? ഒറിസയിലെ കാന്തമാനില്‍ ആയിരക്കണക്കിന് ക്രിസ്ത്യാനികളെ ചുട്ടെരിക്കുകയും ലോക പ്രശസ്തനായ മിഷിനറി ഗ്രഹാം ക്രിസ്റ്റിനെ ഇല്ലാതാക്കുകയും ചെയ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് എന്തിന്റെ അടിസ്ഥാനത്തിലാണ് യോജിക്കാനുള്ള പാലം സൃഷ്ടിക്കുന്നത്?
സ്ത്രീ സുരക്ഷയോ?
സ്ത്രീ സുരക്ഷയാണ് ലക്ഷ്യമെങ്കില്‍ സഭാ നേതൃത്വത്തോട് ചോദിക്കുന്നു... കഴിഞ്ഞ പത്തു മുപ്പതു വര്‍ഷത്തിനിടയില്‍ നിരവധി ചെറുപ്പക്കാരായ കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് ഇന്നുവരെ സഭാതലത്തില്‍ അന്വേഷിക്കുകയോ അല്ലെങ്കില്‍ സഭ സര്‍ക്കാരിനോട് ഒരു അന്വേഷണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഉദാഹരണം പറഞ്ഞാല്‍ അഭയ കേസ് കഴിഞ്ഞ 28 വര്‍ഷമായി നടക്കുകയാണ്. ആ കുറ്റവാളികളെ ഇപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ഈ സഭയാണ്. അവര്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കി നിയമസഹായം നല്‍കുകയും അവരെ സഭയുടെ ചിറകിന് കീഴില്‍ സംരക്ഷിക്കുകയും ചെയ്യുന്നു. സ്ത്രീ സുരക്ഷയാണ് അജണ്ടയെങ്കില്‍ സഭയ്ക്ക് ഉള്ളില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് അന്വേഷിക്കാത്തതെന്തേ? എത്രയോ കുഞ്ഞുങ്ങളെയാണ് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളത്.
അതൊക്കെ ഒളിച്ചുവയ്ക്കുകയും ആ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സഭ ചെയ്യുന്നത്. അപ്പോള്‍ ഇപ്പോഴുള്ള സീറോ മലബാര്‍ സഭയുടെ ലക്ഷ്യം സ്ത്രീ സുരക്ഷയല്ല എന്ന് പകല്‍ പോലെ വ്യക്തമാണ്. മോശമായ പ്രവണതകള്‍ കാണിക്കുന്നവരെ സംരക്ഷിക്കുന്ന ഒരു സഭയാണ് കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിനെതിരെ വിരല്‍ചൂണ്ടുന്നത്. മത സൗഹാര്‍ദം തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണതിനു പിന്നില്‍.
കേരളത്തിലെ കത്തോലിക്ക സമുദായത്തിലുള്ള സ്ത്രീകള്‍ മാത്രമല്ല, തിരിച്ചും പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത് ഒരു മതേതര സ്വാതന്ത്ര്യമാണ്. ഇതൊന്നും കാണാതെ ഒരു വര്‍ഗീയ പാര്‍ട്ടിയുടെ മുന്നില്‍ പോയി കീഴടങ്ങുകയെന്നത് സമൂഹത്തിന് മുന്നില്‍ കൊടുക്കുന്നത് ഒരു തെറ്റായ സന്ദേശമാണ്. ഒരു ആലോചനയുമില്ലാതെ വര്‍ഗീയ പ്രസ്ഥാനത്തിന്റെ എലിപ്പത്തായത്തില്‍ പോയി തലവച്ചു കൊടുക്കുയാണ് കേരളത്തിലെ പ്രബലമായ ഈ സീറോ മലബാര്‍ സഭ. എന്തിനാണ്, ആരെ തൃപ്തിപ്പെടുത്താനാണ് സീറോ മലബാര്‍ സഭ ഇത്തരത്തില്‍ ഒരു അജണ്ട തയ്യാറാക്കിയത്? പത്തു പതിനഞ്ച് പ്രബലമായ മറ്റു ക്രിസ്ത്യന്‍ സഭകള്‍ കേരളത്തിലുണ്ട്. അവര്‍ എന്തുകൊണ്ട് ഇത് ഏറ്റെടുത്തില്ല? അവര്‍ക്കില്ലാത്ത വേദന എന്തുകൊണ്ട് സീറോ മലബാര്‍ സഭയ്ക്ക് ഉണ്ടായി?
എന്തിന് വേവലാതിപ്പെടുന്നു?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ഇവിടുത്തെ ക്രിസ്ത്യാനികളാണ്. ക്രിസ്തു പഠിപ്പിച്ചത് നിങ്ങള്‍ എന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ മുക്കിനും മൂലയിലും പോയി പ്രസംഗിക്കണമെന്നാണ്. സ്വയം മന:പരിവര്‍ത്തനം ഉണ്ടായി വരണമെന്ന് പറയുന്ന ക്രിസ്ത്യാനികള്‍, അവരുടെ സമുദായത്തില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ പോകുന്നതില്‍ എന്തിന് വേവലാതിപ്പെടണം? അവര്‍ക്ക് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുന്നതിനെ എന്തിന് കുറ്റപ്പെടുത്തണം?
ഇത് അപകടമാണ്, അംഗീകരിക്കാന്‍ പറ്റില്ല, തടയേണ്ടതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ സമുദായക്കാരും ഒരേ നിലപാട് സ്വീകരിച്ച് രംഗത്തു നില്‍ക്കുമ്പോള്‍ സീറോ മലബാര്‍ സഭ പ്രതികരിക്കുകയോ ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അവരുടെ വിശ്വാസികളെ ബോധവന്‍മാരാക്കാനോ ശ്രമിച്ചില്ല.
മതപരിവര്‍ത്തനം നടത്തിയതില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേട്ടതും ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മത പരിവര്‍ത്തനത്തിനെതിരെ നിയമങ്ങള്‍ പാസാക്കാന്‍ ഇടവരുത്തിയതും ക്രൈസ്തവ സഭകളുടെ മത പ്രചാരണത്തിന്റെ ഭാഗമായിട്ടാണ്. പണം കൊടുത്തും അല്ലാതെയും മതം മാറ്റുന്നുവെന്ന് ആരോപണം നേരിട്ട ഒരു സമുദായമാണ് മറ്റൊരു സമുദായെത്ത കുറിച്ച് ഇതേ ആരോപണം ഉന്നയിക്കുന്നത്. ഒരാള്‍ക്ക് മന:പരിവര്‍ത്തനം വന്ന് മറ്റൊരു വിശ്വാസത്തിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് പറയുന്നവരാണ് ഇത്തരം ആരോപണം മുസ്‌ലിം സമുദായത്തിനെതിരെ ഉന്നയിക്കുന്നത്.
എന്തുകൊണ്ട്
സംഘ്പരിവാറിനൊപ്പം?
പല ക്രിസ്തീയ പുരോഹിതരും കേസുകളില്‍ കുരുങ്ങിക്കിടക്കുന്ന സാഹചര്യം, കൂടാതെ വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. ഇതൊക്കെ കൊണ്ട് ഭരണകൂടത്തെ പ്രീതിപ്പെടുത്താനുള്ള ഗൂഢ ലക്ഷ്യമാണോ ലൗ ജിഹാദ് എന്ന അടിസ്ഥാനില്ലാത്ത ആരോപണം ഉന്നയിച്ചതെന്ന് പൊതുസമൂഹത്തിന് സംശയമുണ്ട്. അതുപോലെ തന്നെ വിശ്വാസികള്‍ക്കുമുണ്ട്. വ്യക്തത വരുത്തുന്നില്ല.
സീറോ മലബാര്‍ സഭയുടെ വിശ്വാസത്തോട് അടുത്തുനില്‍ക്കുന്ന ലത്തീന്‍ കത്തോലിക്ക സഭ ഉള്‍പ്പെടെ മറ്റു സഭകള്‍ എന്തുകൊണ്ട് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചില്ല. അവര്‍ ഉന്നയിക്കുമില്ല. പൗരത്വ നിയമത്തില്‍ ഒളിച്ചുകളി നടത്തുന്ന സീറോ മലബാര്‍ സഭ ഈ വിഷയത്തില്‍ ആര്‍.എസ്.എസ് അജണ്ടയില്‍ പോയി തലവച്ചു എന്നതാണ് വിശ്വാസികളുടെ ന്യായമായ ആരോപണം. രാജ്യത്തെ ബിഷപ്പുമാരുടെ സമിതി പോലും ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിട്ടില്ല.
ക്രൈസ്തവ സഭകളില്‍ പെട്ടവര്‍ സീറോ മലബാര്‍ സഭയില്‍ നിന്ന് വിവാഹം കഴിക്കണമെങ്കില്‍ അവരെ പോലും 'മതംമാറ്റു'ന്നവരാണ് ഇവര്‍. പുതുതായി മാമോദിസ മുക്കി സ്വന്തം സഭയില്‍ ചേര്‍ക്കുന്നവരാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരാളുടെ അവകാശമാണ് ഇഷ്ടമുള്ള മതത്തില്‍ ചേരുക എന്നത്. അങ്ങനെയെങ്കില്‍ മറ്റു സമുദായത്തില്‍ നിന്ന് ക്രിസ്തീയ മതത്തിലേക്ക് വന്നവരെ തിരിച്ചു പോകാന്‍ പറയാന്‍ തയ്യാറാവുമോ? സംഘ്പരിവാര്‍ ആവശ്യപ്പെടുന്നതു പോലെ ഘര്‍ വാപ്പസി അനുവദിക്കണം. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് അവരുടെ ഘര്‍ വാപ്പസിയെ പ്രോല്‍സാഹിപ്പിക്കുന്നതല്ലേ?
പൊരുത്തപ്പെടാനാകില്ല
ആര്‍.എസ്.എസിനോട്
ഫാദര്‍ പോള്‍ തേലക്കാട്
സീറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് ആരോപണം സംഘ്പരിവാര്‍ വാദം ഏറ്റെടുത്തെന്ന വ്യാഖ്യാനത്തിന് ഇട നല്‍കുന്നതാണ്. വിഷയത്തില്‍ സഭ ജാഗ്രത പാലിച്ചോയെന്നതില്‍ ആശങ്കയുണ്ട്. സംസ്ഥാനത്ത് ലൗ ജിഹാദ് നടത്തുന്ന സ്ഥാപനമോ സംഘടനയോ വ്യവസ്ഥിതിയോ ഇല്ലെന്ന് ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഹാദിയ കേസ് അന്വേഷിച്ച എന്‍.ഐ.എയും അത്തരമൊരു ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്. ആ കേസില്‍ സുപ്രിം കോടതിയും അത് ശരിവച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടകയിലും, ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തുപോലും അങ്ങനെയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സഭയ്ക്ക് എന്തെങ്കിലും ആശങ്കയോ അരക്ഷിതബോധമോ ഉണ്ടെങ്കില്‍ ഇന്‍ക്ലൂസീവ് ഭാഷയായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. നൂറ്റാണ്ടുകളായി ക്രൈസ്തവരും ഹിന്ദുക്കളും മുസ്‌ലിംകളും പാരസ്പര്യത്തോടെ കഴിയുകയാണ്. അങ്ങനെയുള്ള സമൂഹത്തിന്റെ ബഹുസ്വരതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തില്‍ തന്നെയായിരുന്നോ സഭയുടെ ലൗ ജിഹാദ് ആരോപണമെന്ന് സംശയമുണ്ട്.
സഭയുടേത് ബ്യൂറോക്രാറ്റിക് തീരുമാനം പോലെയായോയെന്ന് ശങ്കിക്കുന്നു. ഹിന്ദുത്വയുടെ പേരിലുള്ള ആര്‍.എസ്.എസ് മൗലികവാദത്തോട് പൊരുത്തപ്പെടാനാകില്ല. പൗരത്വ നിയമത്തെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇന്ന് ഞാന്‍ നാളെ നീ എന്നാണ്. നാളെ ഇത് എല്ലാവരെയും ബാധിക്കാം.
നുണക്കഥയിലെ
കഥയില്ലായ്മ
അന്‍സാര്‍ മുഹമ്മദ്
കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി ലൗ ജിഹാദ് നടക്കുന്നുവെന്നാണ് സീറോ മലബാര്‍ സഭയുടെ ആരോപണം. സത്യം ഒരിക്കലും കുഴിച്ചുമൂടാന്‍ കഴിയില്ല. കേരളത്തില്‍ ലൗ ജിഹാദുണ്ടോ?
ലൗ ജിഹാദിനെ സംബന്ധിച്ച് 2009 മുതല്‍ രാജ്യത്ത് അന്വേഷണം നടക്കുന്നു. 2009ല്‍ കേരള ഹൈക്കോടതി ജഡ്ജി എം. ശ്രീധരന്‍ നമ്പ്യാര്‍ ലൗ ജിഹാദ് ഉണ്ട് എന്നതിന് ഒരു തെളിവും ഇല്ല എന്ന് പറഞ്ഞ് കേസ് തള്ളി. 2010ല്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തള്ളിക്കളഞ്ഞു. 2012ല്‍ കേരള പൊലിസ് വീണ്ടും അന്വേഷണത്തിനൊടുവില്‍ തള്ളിക്കളഞ്ഞു. 2014ല്‍ ഉത്തര്‍പ്രദേശ് പൊലിസ് അന്വേഷണത്തിനു ശേഷം ലൗ ജിഹാദ് ആരോപണം തള്ളിക്കളഞ്ഞു. അവസാനമായി ഹാദിയ കേസ് തീര്‍പ്പ് കല്‍പിച്ചുകൊണ്ട് സുപ്രിം കോടതി രാജ്യത്തെ പരമോന്നത തീവ്രവാദ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയെ ലൗ ജിഹാദിനെ കുറിച്ച് അന്വേഷിക്കാന്‍ ഏല്‍പിച്ചു.
ആ സമയം 89 കേസുകളിലാണ് കേരളത്തില്‍ ലൗ ജിഹാദ് ആരോപണം വന്നത്. അതായത് മുസ്‌ലിംകള്‍ അന്യമതത്തില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 89 പേരുടെ മാതാപിതാക്കള്‍ 'ഇത് ലൗ ജിഹാദ് ആണ്' എന്ന് പരാതി കൊടുത്തു. ഇതില്‍ 11 കേസുകളേ അന്വേഷിക്കാനെങ്കിലും യോഗ്യതയുള്ളൂ എന്ന് കണ്ട എന്‍.ഐ.എ, ബാക്കി എല്ലാ കേസുകളും അപ്പോള്‍ തന്നെ തള്ളി. ഈ 11 കേസുകളില്‍ വിശദമായ അന്വേഷണം നടത്തിയ എന്‍.ഐ.എ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 'ഈ കേസുകളെല്ലാം തന്നെ പുരുഷനെയോ സ്ത്രീയെയോ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല' എന്നാണ് പറയുന്നത്. മതം മാറാന്‍ തയ്യാറാവുന്നവരെ സഹായിക്കുന്ന ഏജന്‍സികള്‍ ഉണ്ട്, എന്നാല്‍ നിര്‍ബന്ധിത മതംമാറ്റം ഇല്ല എന്നായിരുന്നു എന്‍.ഐ.എ റിപ്പോര്‍ട്ട്.
അതായത് അമിത് ഷായുടെ കീഴിലെ എന്‍.ഐ.എ ആണ് അവസാനമായി ലൗ ജിഹാദ് ഇല്ല എന്ന് പറഞ്ഞത്. എന്നിട്ടും സീറോ മലബാര്‍ സഭ ഇങ്ങനെ ഒരു ആരോപണം കൊണ്ടുവരുന്നത്തിനു പിന്നില്‍ എന്താണ്? ആര്‍.എസ്.എസ് പേടിമാത്രമല്ല, സഭക്കകത്ത് നിന്ന് വരുന്ന സ്ഥലക്കച്ചവടം, ലൈംഗിക പീഡനം എന്നിവയുള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നിന്ന് രക്ഷ തേടാനാണെന്ന് സഭാ വിശ്വസികള്‍ തന്നെ വിശ്വസിക്കുന്നു.
ഇതാ കണക്ക്
കോഴിക്കോട്ടുള്ള മീഡിയ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന സംഘടന കേരള ഗസറ്റ് അടിസ്ഥാനമാക്കി 2011 മുതല്‍ 17 വരെയുള്ള മതപരിവര്‍ത്തനത്തിന്റെ കണക്കെടുത്തു. 8,334 പേരാണ് മതം മാറിയത്. ഇതില്‍ 4,968 പേര്‍ മറ്റു മതങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയവരാണ്. അതായത് 60 ശതമാനം പേരും ഹിന്ദു മതത്തിലേക്കാണ് മതം മാറിയത്. മുസ്‌ലിം ആയത് ആകെ 1,864 പേര്‍. ക്രിസ്ത്യാനികളായത് 1,496 പേരും. ആറു പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഇതില്‍ എവിടെയാണ് ലൗ ജിഹാദുള്ളത്. ഇഷ്ടപ്പെട്ട ഒരു പുരുഷനൊപ്പം ഒരു സ്ത്രീയ്ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. 4,756 ക്രിസ്ത്യാനികളാണ് ഹിന്ദുമതത്തിലേക്ക് മതം മാറിയത്. അതില്‍ 2,224 പേര്‍ ക്രിസ്ത്യന്‍ സ്ത്രീകളാണ്. 1,496 പേര്‍ ക്രിസ്തുമതത്തിലേക്ക് മതം മാറിയതില്‍ പകുതിയോളം അഥവാ 720 പേര്‍ സ്ത്രീകളാണ്. അതായത് 2011- 17 കാലയളവില്‍ ക്രിസ്ത്യാനി ആയ പകുതി പേരെയും കല്യാണം കഴിപ്പിച്ച് മതം മാറ്റിയതാണ്.
സഭ പറയുന്ന 21 പേരില്‍ എത്ര ക്രിസ്ത്യനികളുണ്ട്?
സഭ പറയുന്നത് തങ്ങളുടെ മതത്തിലെ 21 പേരെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന്. എന്നാല്‍ സഭ പറഞ്ഞ 21 പേരില്‍ നാലു പേര്‍ മാത്രമാണ് ക്രിസ്ത്യന്‍ സമുദായത്തിലുള്ളത്. പാലക്കാട് യാക്കര തലവാലപറമ്പില്‍ വിന്‍സെന്റിന്റെ മൂത്തമകന്‍ ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസ, വിന്‍സെന്റിന്റെ രണ്ടാമത്തെ മകന്‍ ബെസ്റ്റിന്‍ വിന്‍സെന്റ് എന്ന യഹിയ, ബെസ്റ്റിന്റെ ഭാര്യ മെറിന്‍ ജേക്കബ് പാലത്ത് എന്ന മറിയം, കാസര്‍കോട് സ്വദേശി റാഷിദ് എന്ന ആളുടെ ഭാര്യ സോണിയ സെബാസ്റ്റ്യന്‍. ഇതിലെ രണ്ട് പുരുഷന്മാരും ഒരേ വീട്ടിലെ രണ്ട് ക്രിസ്ത്യന്‍ യുവാക്കളാണ്. പെണ്‍കുട്ടികളായി രണ്ടു പേര്‍ മാത്രമാണ് കിസ്തുമതം മാറിയത്.
മെറിന്‍ ജേക്കബ് എന്ന മറിയം
സ്‌കൂള്‍കാലം മുതല്‍ സഹപാഠിയായിരുന്ന ബെസ്റ്റിനുമായി പ്രണയത്തിലായിരുന്നു. എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ മെറിന് മുംബൈയില്‍ ജോലി ലഭിച്ചു. മുംബൈയില്‍ വച്ച് മെറിന്‍ ഇസ്‌ലാം മതം സ്വീകരിച്ച് മറിയയായി. ബെസ്റ്റിന്‍ വിന്‍സെന്റ് യഹിയയുമായി. ഇവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹവും നടന്നു. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍ 2014ല്‍ അവരെ നാട്ടിലേക്ക് കൊണ്ടുവന്നു. പിന്നെയും രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും സിറിയയിലേക്ക് പോകുകയും ചെയ്തത്. അതായത് ക്രിസ്ത്യാനിയായ മെറിന്‍ ക്രിസ്ത്യാനിയായ ബെസ്റ്റിനുമായി ദീര്‍ഘനാള്‍ പ്രണയത്തില്‍ ആകുന്നു, ശേഷം അവര്‍ രണ്ടു പേരും മതം മാറുന്നു. ഇതിലെ 'ലൗ ജിഹാദിന്റെ' റോള്‍ എവിടെയാണ്.
സോണിയ സെബാസ്റ്റ്യന്‍
കോട്ടയത്ത് എം.ജി യൂനിവേഴ്‌സിറ്റി കലോല്‍സവത്തില്‍ വച്ച് പരിചയപ്പെട്ട സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ റാഷിദ്, സോണിയയുമായി പരിചയത്തിലാവുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്യുന്നു. പഠനം കഴിഞ്ഞ് റാഷിദ് ദുബായില്‍ ജോലിക്ക് ചേരുകയും, സോണിയ ബംഗളൂരുവില്‍ എം.ബി.എക്ക് ചേരുകയും ചെയ്തു.
സഭ പറഞ്ഞതില്‍ ആകെയുള്ള രണ്ട് പെണ്‍കുട്ടികളും മുസ്‌ലിം ആയതും സിറിയയില്‍ പോയതും ഇങ്ങനെയാണ്. ഇതില്‍ എവിടെയാണ് ലൗ ജിഹാദ്? ഒരാള്‍ ക്രിസ്ത്യാനിയെ പ്രണയിച്ച് അയാളൊടൊപ്പം മതം മാറി വര്‍ഷങ്ങള്‍കഴിഞ്ഞ് ഐ.എസ് ആശയത്തില്‍ എത്തി. മറ്റൊരാള്‍ മുസ്‌ലിമിനെ പ്രണയിച്ച് മതം മാറി വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞ് ഐ.എസ് ആശയത്തില്‍ എത്തി.
----------
സഭ പറയുന്ന 21 പേരില്‍ എത്ര ക്രിസ്ത്യാനികളുണ്ട് ?
സഭ പറയുന്നത് തങ്ങളുടെ മതത്തിലെ 21 പേരെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാണ്. എന്നാല്‍ സഭ പറഞ്ഞ 21 പേരില്‍ നാലു പേര്‍ മാത്രമാണ് ക്രിസ്ത്യന്‍ സമുദായത്തിലുള്ളത്. പാലക്കാട് യാക്കര തലവാലപറമ്പില്‍ വിന്‍സെന്റിന്റെ മൂത്തമകന്‍ ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസ, വിന്‍സെന്റിന്റെ രണ്ടാമത്തെ മകന്‍ ബെസ്റ്റിന്‍ വിന്‍സെന്റ് എന്ന യഹിയ, ബെസ്റ്റിന്റെ ഭാര്യ മെറിന്‍ ജേക്കബ് പാലത്ത് എന്ന മറിയം, കാസര്‍കോട് സ്വദേശി റാഷിദ് എന്ന ആളുടെ ഭാര്യ സോണിയ സെബാസ്റ്റ്യന്‍. ഇതിലെ രണ്ട് പുരുഷന്മാരും ഒരേ വീട്ടിലെ രണ്ട് ക്രിസ്ത്യന്‍ യുവാക്കളാണ്. പെണ്‍കുട്ടികളായി രണ്ടു പേര്‍ മാത്രമാണ് കിസ്തുമതം മാറിയത്.
മെറിന്‍ ജേക്കബ് എന്ന മറിയം
സ്‌കൂള്‍കാലം മുതല്‍ സഹപാഠിയായിരുന്ന ബെസ്റ്റിനുമായി പ്രണയത്തിലായിരുന്നു. എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ മെറിന് മുംബൈയില്‍ ജോലി ലഭിച്ചു. മുംബൈയില്‍ വച്ച് മെറിന്‍ ഇസ്‌ലാം മതം സ്വീകരിച്ച് മറിയയായി. ബെസ്റ്റിന്‍ വിന്‍സെന്റ് യഹിയയുമായി. ഇവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹവും നടന്നു. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍ 2014ല്‍ അവരെ നാട്ടിലേക്ക് കൊണ്ടുവന്നു. പിന്നെയും രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും സിറിയയിലേക്ക് പോവുകയും ചെയ്തത്. അതായത് ക്രിസ്ത്യാനിയായ മെറിന്‍ ക്രിസ്ത്യാനിയായ ബെസ്റ്റിനുമായി ദീര്‍ഘനാള്‍ പ്രണയത്തില്‍ ആകുന്നു, ശേഷം അവര്‍ രണ്ടു പേരും മതം മാറുന്നു. ഇതിലെ 'ലൗ ജിഹാദിന്റെ' റോള്‍ എവിടെയാണ്.
സോണിയ സെബാസ്റ്റ്യന്‍
കോട്ടയത്ത് എം.ജി യൂനിവേഴ്‌സിറ്റി കലോല്‍സവത്തില്‍ വച്ച് പരിചയപ്പെട്ട സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ റാഷിദ്, സോണിയയുമായി പരിചയത്തിലാവുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്യുന്നു. പഠനം കഴിഞ്ഞ് റാഷിദ് ദുബായില്‍ ജോലിക്ക് ചേരുകയും, സോണിയ ബംഗളൂരുവില്‍ എം.ബി.എക്ക് ചേരുകയും ചെയ്തു.
സഭ പറഞ്ഞതില്‍ ആകെയുള്ള രണ്ട് പെണ്‍കുട്ടികളും മുസ്‌ലിം ആയതും സിറിയയില്‍ പോയതും ഇങ്ങനെയാണ്. ഇതില്‍ എവിടെയാണ് ലൗ ജിഹാദ്? ഒരാള്‍ ക്രിസ്ത്യാനിയെ പ്രണയിച്ച് അയാളൊടൊപ്പം മതം മാറി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഐ.എസ് ആശയത്തില്‍ എത്തി. മറ്റൊരാള്‍ മുസ്‌ലിമിനെ പ്രണയിച്ച് മതം മാറി വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞ് ഐ.എസ് ആശയത്തില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."