HOME
DETAILS

അറബ് സഞ്ചാര സാഹിത്യത്തിലൂടെ

  
backup
February 16 2020 | 01:02 AM

arab-travelogue

 

യാത്രകള്‍ തെക്കും കിഴക്കും;
കാഴ്ചകളുടെ വിരുന്നുകള്‍


മുഹമ്മദ് അല്‍ മുഹ്‌സിന്‍ജി

വിസ്മൃത രത്‌നം എന്ന് എഴുത്തുകാരനായ മുഹമ്മദ് അല്‍ മുഹ്‌സിന്‍ജി കണക്കാക്കുന്ന ആഫ്രിക്കയില്‍ നിന്നാണ് സഞ്ചാരത്തിന്റെ തുടക്കം. ഏതൊരു സഞ്ചാരിക്കും കാഴ്ചകളും അറിവുകളും പരിജ്ഞാനങ്ങളും സമൃദ്ധമായി നല്‍കുന്ന ഇരുണ്ട ദിവസങ്ങളുടെ കണ്ടെത്തലുകളും പര്യവേഷണവുമാണിത്. സൗത്ത് ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പില്‍ നിന്ന് തുടങ്ങുന്ന യാത്ര ഇന്ത്യ കടന്ന് ചൈനയിലെക്കുന്നു. പിന്നീട് ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെ തുര്‍ക്കിയെ ലക്ഷ്യംവച്ച് നീങ്ങുന്നു.

വേറിട്ട മനം മയക്കുന്ന കാഴ്ചകളില്‍ മുഹിസിനി വശംവദനാകുന്നു. കിഴക്കും തെക്കും തെരഞ്ഞെടുത്തതിന്റെ പ്രാധാന്യം ഊന്നി പറയുന്നതിനോടൊപ്പം പടിഞ്ഞാറുമായി അവിടുത്തെ സംസ്‌കാരവും നാഗരികതയുമായുള്ള അറബി പ്രേമത്തെ കുറിച്ച് മന:പൂര്‍വം ഒഴിഞ്ഞുമാറുകയും ചെയ്യുന്നു മുഹ്‌സിനി. കിഴക്കന്‍ രാജ്യങ്ങളിലെ നിറപ്പകിട്ടാര്‍ന്ന നാഗരികവും സംസ്‌കാരികവുമായ വ്യവഹാരങ്ങളെ അന്വേഷിച്ച് കണ്ടെത്താനും അദ്ദേഹം ശ്രമിക്കുന്നതായി കാണാം.

സപ്ത വാനങ്ങളിലൂടെ


സഅ്ദുല്‍ ഖര്‍ശ്

നോവലിസ്റ്റ്, പത്രപ്രവര്‍ത്തന്‍ എന്നീ ലേബലുകളില്‍ സഅ്ദുല്‍ ഖര്‍ശ് അറബ് രാജ്യങ്ങളില്‍ നടത്തിയ പര്യടനത്തിന്റെ നേര്‍ചിത്രമാണ് ഈ പുസ്തകം. പ്രധാനമായും അള്‍ജീരിയ, ഇറാഖ്, മൊറോക്കോ കൂടാതെ ഇന്ത്യയും നെതര്‍ലാന്റും അദ്ദേഹം പര്യടനം നടത്തി മുഴുവന്‍ സമൂഹങ്ങളുടെയും മന:ശാസ്ത്രപരമായ സവിശേഷതകള്‍ വരച്ച് കാണിക്കുക എന്നതാണ് എഴുത്തുകാരന്റെ ഉദ്ദേശം. പ്രശസ്തമായ സ്ഥലങ്ങള്‍ പേരെടുത്ത് പറയുക എന്നതില്‍ കവിഞ്ഞ് അവിടുത്തെ ജനങ്ങളുടെ ജീവിതക്രമം, പെരുമാറ്റം തുടങ്ങിയ സാംസ്‌കാരികവും സാമൂഹികവുമായ തലങ്ങളെ സ്പര്‍ശിക്കുന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്.

കൊര്‍ദോവ മുതല്‍ കോസ്റ്ററിക്ക വരെ


അഷ്‌റഫ് അബുല്‍ യസീദ്

അഷ്‌റഫ് അബുല്‍ യസീദിന്റെ മധ്യ പൗരസ്ത്യ ദേശങ്ങളിലൂടെ സ്‌പെയിന്‍ വരെയുള്ള സഞ്ചാരക്കുറിപ്പാണിതിന്റെ ഉള്ളടക്കം. നോവലിസ്റ്റും കവിയുമായ അദ്ദേഹം സംസ്‌കാരികവും കലാപരവുമായ വായനയിലൂടെ ഇരുരാജ്യങ്ങളിലെ വൈവിധ്യതയെ തുറന്നുകാട്ടുന്നു. സുന്ദരവും നയനാന്ദകരവുമായ ഈ പ്രദേശങ്ങളുടെ സാഹിത്യ ഭാവനകളും ചിത്രങ്ങളും കൊണ്ട് അഷ്‌റഫ് ഈ കൃതിയെ അലങ്കരിച്ചുട്ടുണ്ട്.


അബുല്‍യസീദ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള രാഷ്ട്രീയവും സംസ്‌കാരികവുമായ ഒട്ടനേകം സാമ്യങ്ങളെയും വൈജ്യാതങ്ങളെയും വിവരിക്കുന്നതായി കാണാം. അപ്രകാരം തന്നെ പരസ്പരം വിഭിന്നങ്ങളായ നാഗരിക വ്യതിയാനങ്ങള്‍ കൊര്‍ദോവ മുതല്‍ കോസ്റ്ററിക്ക വരെയും വ്യാപിച്ച് കിടക്കുന്ന നഗരങ്ങളുടെ ചരിത്രവും അടിസ്ഥാനപരമായ നിരവധി അറിവുകള്‍ കോര്‍ത്തിണക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഞാന്‍ കണ്ട ചൈന


മുസ്ഥഫ ഉബാദ

വര്‍ത്തമാന അമേരിക്കയോട് കിടമത്സരം നടത്തുന്ന ചൈനയിലെ ജീവിത ശൈലികളും സിസ്റ്റങ്ങളും നേരിട്ട് മനസിലാക്കാനുള്ള കവിയും പത്രപ്രവര്‍ത്തകനുമായ മുസ്ഥഫ ഉബാദയുടെ എളിയ ശ്രമഫലമാണിത്. തികച്ചും ഭാവിയെ ലക്ഷ്യംവച്ചുള്ള യാത്രയാണിത്. അതായത് സാമകാലിക ലോകത്ത് ചൈന കൈവരിച്ചതും സ്വായത്തമാക്കിയതുമായ സാങ്കേതിക വിദ്യകളുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റങ്ങളിലേക്കുള്ള ഒരു ഫ്‌ളാഷ് ബാക്ക്. അതുപോലെ വിവിധയിനം ഇസങ്ങളോടും വിഭാഗങ്ങളോടും പ്രസ്ഥാനങ്ങളോടും ഇടപഴകാനുള്ള ചൈനയുടെ കഴിവിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു.


ഉബാദയെ വല്ലാതെ ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഉല്‍കൃഷ്ടമായ വിശ്വാസങ്ങളെയും സ്വഭാവ ഗുണങ്ങളെയും അദ്ദേഹം പരാമര്‍ശിക്കുന്നു. ഒപ്പം ഇവ മുസ്‌ലിംകളിലും അറബികളിലും ഉണ്ടായെങ്കിലെന്ന് അദ്ദേഹം ആശിക്കുകയും ചെയ്യുന്നു.

 

ഏഴ് യാത്രയുടെ കഥകള്‍


ശിറിന്‍ ആദില്‍

ഏതാണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സഞ്ചാര സാഹിത്യ നഭസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് എഴുത്തുകാരി ശിറിന്‍ ആദിലിന്റേത്. ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ തങ്ങിയ 14 ദിവസത്തെക്കുറിച്ചുള്ള സന്ദര്‍ശനങ്ങളുടെ ചുരുക്കെഴുത്ത് ഉള്‍ക്കൊള്ളുന്ന 'അവ്വിലത്ത് പാരിസ്' എന്ന കൃതിയിലൂടെയാണ് ശിറീന്‍ ആദിലിന്റെ അരങ്ങേറ്റം. താമസിയാതെ രണ്ടാമത്തെ പുസ്തകമായ 'ഫൈറൂസിയ' വെളിച്ചം കണ്ടു. ജോര്‍ദാന്‍, ലബനന്‍, സിറിയ എന്നീ മൂന്ന് നഗരങ്ങളാണിതിന്റെ പ്രമേയം.


കഴിഞ്ഞ ഏതാനും വര്‍ഷം മുന്‍പ് അവരുടെ പ്രമാദമായ 'അസ്വാതീറു സഫരി സബ്അ' പ്രസിദ്ധീകരിച്ചു. ദാറുറുവാഖ് പ്രസിദ്ധീകരിച്ച ഈ കൃതി ബെസ്റ്റ് സെല്ലറായി. യാത്രയെക്കുറിച്ച് ആദ്യത്തെ ഈജ്പ്ഷ്യന്‍ അറബി സോത്രസായി ഇത് കണക്കാക്കുന്നു. ചുരുങ്ങിയ ചെലവില്‍ യാത്ര എങ്ങനെ പ്ലാന്‍ ചെയ്യാം തുടങ്ങിയ എഴുത്തുകാരിയുടെ വ്യക്തിപരമായ നിര്‍ദേശങ്ങളുമിതിലുണ്ട്. യാത്ര ഈജിപ്തിനകത്തോ പുറത്തോ ആയാലും വിസയുടെ ലഭ്യതയില്‍ ഉള്ള കാലദൈര്‍ഘ്യം, ഭാഷാ പരിജ്ഞാനത്തിന്റ കുറവ് തുടങ്ങി കടമ്പകള്‍ എങ്ങനെ അതിജീവിക്കാമെന്നും അവര്‍ വിശദീകരിക്കുന്നു.

സഞ്ചാരത്തിനും സാഹസികതക്കും പ്രചോദനമേകുന്നതായ ലോക പ്രശസ്തരും ഈജിപ്തുകാരുമായ ധാരാളം സഞ്ചാരികളുടെ വീര കഥകളും പുസ്തകത്തിലുള്‍ച്ചേര്‍ത്തിട്ടുണ്ട്. പൂര്‍ണമായും സാഹിതീയവും സരളവുമായ അവരുടെ സംവേദനശൈലി ഏറെ മനോഹരമാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  28 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  36 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  43 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago