HOME
DETAILS

ബേപ്പൂര്‍ കയര്‍ ഫാക്ടറി നവീകരണം ഉടന്‍ ആരംഭിക്കും

  
backup
March 02 2017 | 19:03 PM

%e0%b4%ac%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-2



ഫറോക്ക് : ബേപ്പൂര്‍ കയര്‍ ഫാക്ടറി നവീകരണം ഉടനെ ആരംഭിക്കുമെന്ന് കേരളാ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രതിദിനം 30,000 തൊണ്ടുകള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഡി-ഫൈബറിങ് മില്‍ ഉടന്‍ ബേപ്പൂരിലെത്തിക്കും. അത്യാധുനിക സൗകര്യത്തോടുകൂടിയ പ്രത്യേക ഷോറൂമുകളും ഇവിടെ തുടങ്ങും.
    തൊണ്ട് സംസ്‌കരണത്തിനായി ആലുപ്പുഴയിലെ കമ്പനിയില്‍ തന്നെ വികസിപ്പിച്ചെടുത്ത യന്ത്രമാണ് ബേപ്പൂരിലേക്ക് ഡി-ഫൈബറിങ് മില്ലിനായി എത്തിക്കുന്നത്. സാധരണ 120 വോള്‍ട്ടിനു പകരം 70 വോള്‍ട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും അറ്റകുറ്റപണികള്‍ പ്രാദേശികമായി നടത്താവുന്നതുമാണ് ഈ യന്ത്രം. കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി മില്‍ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കും. ബേപ്പൂരില്‍ ഉല്‍പാദിപ്പിക്കുന്ന ചകിരിനാര് കോര്‍പറേഷനു കീഴിലെ അടൂര്‍ ഫാക്ടറിയിലേക്ക് തന്നെ വാങ്ങും. പുതിയ മില്‍ തുടങ്ങുന്നതോടെ ഉല്‍പാദനം വന്‍തോതില്‍ വര്‍ധിക്കുന്നതിനൊപ്പം തൊഴില്‍ സാധ്യതയേറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.  ഇന്നലെ രാവിലെ ബേപ്പൂര്‍ കയര്‍ ഫാക്ടറിയിലെത്തിയ ചെയര്‍മാനെ ജീവനക്കാരും തൊഴിലാളികളും ചേര്‍ന്നു സ്വീകരിച്ചു. കയര്‍ കോര്‍പറേഷന്‍ പേഴ്‌സനല്‍ മാനേജര്‍ സുനില്‍ രാജ്, പ്രൊജക്ട് ഓഫിസര്‍മാരായ റോവി, കൃഷ്ണപ്രസാദ് എന്നിവരും ചെയര്‍മാനൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  28 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  35 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  42 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago