ഗാലക്‌സോണിന്റെ യോഗ്യത വ്യാജം; രൂപീകരിച്ചത് മാസങ്ങള്‍ക്ക് മുന്‍പ്
തിരുവനന്തപുരം: സിംസ് പദ്ധതി നടപ്പിലാക്കുന്ന കമ്പനി ഗാലക്‌സോണിന്റെ യോഗ്യതയായി കെല്‍ട്രോണ്‍ കണ്ടെത്തിയ നേട്ടങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഷാര്‍ജയിലും ദുബൈയിലും സമാന പദ്ധതി നടപ്പാക്കുന്നുവെന്നായിരുന്നു ഗാലക്‌സോണിന്റെ അവകാശവാദം. എന്നാല്‍ ഷാര്‍ജ, ദുബൈ പൊലിസുമായി സഹകരിക്കുന്നത് ദുബൈയിലെ വോസ്റ്റോക് കമ്പനിയാണ്.
വോസ്റ്റോക്കുമായി ഗാലക്‌സോണിനുള്ളത് നേരിയ ബന്ധം മാത്രമാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഗ്യാലക്‌സോണ്‍ തട്ടിക്കൂട്ട് കമ്പനിയെന്ന ആരോപണമാണ് ഇതോടെ ബലപ്പെടുന്നത്.
ടെന്‍ഡര്‍ നടപടികള്‍ക്ക് ഏതാനും മാസം മുന്‍പാണ് ഗാലക്‌സോണ്‍ രൂപീകരിച്ചത്. ഇത് മറച്ചുവച്ചാണ് കെല്‍ട്രോണും പൊലിസും കമ്പനിയെ പരിഗണിച്ചത്. മാത്രമല്ല, കമ്പനി ഡയരക്ടേഴ്‌സിന് അയോഗ്യതയുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇങ്ങനെ യോഗ്യരല്ലാത്ത ഡയരക്ടര്‍മാറുള്ള കമ്പനിക്കാണ് സംസ്ഥാന പൊലിസ് വകുപ്പിന്റെ സി.സി.ടി.വി നിരീക്ഷണത്തിനുള്ള സിംസ് പദ്ധതിയുടെ നടത്തിപ്പിന് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ ഡോക്യുമെന്റിലും പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു.
മികച്ച ട്രാക് റെക്കോര്‍ഡ് ഇല്ലെന്നിരിക്കെ പൊലിസും കെല്‍ട്രോണും കമ്പനിയെ തിരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സ്വകാര്യ കമ്പനിയ്ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന നിലപാട് പൊലിസ് ആസ്ഥാനത്തുനിന്നുതന്നെ ഉണ്ടായതാണ് വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."