വിമാനത്താവളത്തിലെ ഇന്ധന നികുതി: കരിപ്പൂരിനും ഇളവ് നല്‍കണം; ജില്ലാ വികസന സമിതി
മലപ്പുറം: ജില്ലയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 102 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 45 കോടി രൂപയാണ് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേരത്തെ അനുവദിച്ചിരുന്നത്.
അതില്‍ 90 ശതമാനം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പ്രളയത്തില്‍ പൂര്‍ണമായും ഒലിച്ചുപോയ വണ്ടൂര്‍ നടുവത്ത് വടക്കുംപാടം റോഡ് കലുങ്ക് എസ്.എല്‍.ഡി.എഫ് ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മിച്ചിട്ടുണ്ട്. മങ്കടവലമ്പൂര്‍, നിലമ്പൂര്‍ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം കേടുപാടുകള്‍ സംഭവിച്ച റോഡുകളെല്ലാം പുനര്‍നിര്‍മിച്ചതായും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. പ്രളയത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് 21 കോടി 11 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കിയതായി കൃഷി പ്രിന്‍സിപ്പല്‍ ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ആറു സ്‌കൂളുകളിലേക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് അനുവദിച്ച കംപ്യൂട്ടറുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."