HOME
DETAILS
MAL
ആദിവാസി ബാലന് അരിവാള്‍ രോഗം സ്ഥിരീകരിച്ചു
backup
March 02 2017 | 19:03 PM
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയിലെ അഞ്ചു വയസുകാരന് ആരോഗ്യ വകുപ്പ് അരിവാള്‍ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോളനിയില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ പരിശോധനയ്ക്കിടെയാണ് രോഗലക്ഷണം കണ്ടെത്തിയത്.
തുടര്‍ന്നു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ലബോറട്ടറി പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് അരിവാള്‍ രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."