അന്തിക്കാട് നെല്‍ച്ചെടികള്‍ ഉണങ്ങുന്നു; കര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട്: ജില്ലയിലെ പ്രധാന പാടശേഖരമായ അന്തിക്കാട് കോള്‍ പടവില്‍ നെല്‍ച്ചെടികള്‍ വ്യാപകമായി ഉണങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. പടവിലെ ഏക്കര്‍ കണക്കിനു സ്ഥലത്തെ നെല്‍ച്ചെടികള്‍ക്ക് ഉണക്കം ബാധിച്ചിട്ടുണ്ട്.
ആവശ്യത്തിന് വെള്ളവും വളവും നല്‍കിയിട്ടും നെല്‍ച്ചെടികള്‍ ഉണങ്ങുന്നതാണ് കര്‍ഷകരെ ഏറെ ആശങ്കയിലാക്കുന്നത്.
നെല്‍ച്ചെടികളുടെ മുകള്‍ ഭാഗത്താണ് ഉണക്കം ബാധിച്ചിട്ടുള്ളത്. വിതകഴിഞ്ഞ് ഒന്നരമാസമായ നെല്‍ച്ചെടികള്‍ ഒരാഴ്ച കഴിഞ്ഞാല്‍ കതിരണിയും.
ജ്യോതി വിത്താണ് പടവില്‍ കൃഷിയിറക്കിയിട്ടുള്ളത്. കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയ പട്ടാളപ്പുഴുവിന്റെ ആക്രമണത്തിനു ശേഷം നെല്‍ച്ചെടികള്‍ വ്യാപകമായി ഉണങ്ങാന്‍ തുടങ്ങിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പണയം വച്ചും അമിത പലിശക്ക് പണം കടമെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.
പട്ടാളപ്പുഴുവിനെ നശിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് വലിയ സംഖ്യ ചെലവ് വന്നിട്ടുണ്ട്. നെല്‍ച്ചെടികള്‍ വ്യാപകമായി ഉണങ്ങുന്നത് തടയാന്‍ കൃഷി വകുപ്പധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."