'പ്രേമചന്ദ്രനെതിരേയുള്ള സി.പി.എം കുപ്രചാരണം അവസാനിപ്പിക്കണം'
കൊല്ലം: മികച്ച പാര്‍ലമെന്റേറിയനും മികച്ച ഡിബേറ്ററുമായി പാര്‍ലമെന്റംഗങ്ങള്‍ അംഗീകരിച്ച കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെതിരേ തുടര്‍ച്ചയായി നടത്തുന്ന കുപ്രാചരണം അവസാനിപ്പിക്കണമെന്നും ബൈപാസ് ഉദ്ഘാടനം സംബന്ധമായി സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ച ഗുരുതരമാണെന്നും യു.ഡി.എഫ് വിലയിരുത്തി. ടി.കെ ദിവാകരന്റെ കാലത്ത് ബജറ്റില്‍ വകയിരുത്തിയ പദ്ധതി കോണ്‍ഗ്രസ് എം.പി മാരായ കൃഷ്ണകുമാറിന്റെയും പീതാംബരക്കുറിപ്പിന്റെയും എന്‍.കെ പ്രേമചന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ശ്രമഫലമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അസൂയ മൂത്താണ് സി.പി.എം ദുഷ്പ്രചരണം നടത്തുന്നത്. കൊച്ചി മെട്രായുടെ ഉദ്ഘാടനത്തിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനത്തിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ലാന്‍ഡ് ചെയ്തതിനെക്കുറിച്ചുള്ള സി.പി.എമ്മിന്റെ അഭിപ്രായം അറിയുന്നതിന് ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
കൊല്ലം മേയറെയും ഇരവിപുരം എം.എല്‍.എയേയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ശരിയായില്ല. ഫെബ്രുവരി ഒന്‍പതിന് ഉമ്മന്‍ ചാണ്ടിയെ പങ്കെടുപ്പിച്ച് വമ്പിച്ച രാഷ്ട്രിയ വിശദീകരണ യോഗം നടത്തും. സംസ്ഥാന ഗവ. ഭരണത്തകര്‍ച്ചയ്‌ക്കെതിരെ 23ന് നടത്തുന്ന കലക്ടറേറ്റ് വളയല്‍ സമരത്തില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും യു.ഡി.എഫ് പ്രവര്‍ത്തകരെ പങ്കടുപ്പിക്കും. സമരം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഘടകകക്ഷിനേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ കെ.സി രാജന്‍ അധ്യക്ഷനായി. എ.എ അസീസ്, ബിന്ദു കൃഷ്ണ, ഫിലിപ്പ് കെ. തോമസ്, എം. അന്‍സറുദ്ദീന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, വാക്കനാട് രാധാകൃഷ്ണന്‍, സി.എസ് മോഹന്‍കുമാര്‍, റാം മോഹന്‍, ഷാഹിദ് അഹമ്മദ്, കല്ലട ഫ്രാന്‍സിസ്, പുന്നത്തല തമ്പി, പ്രതാപ വര്‍മതമ്പാന്‍, പ്രൊഫ. ഇ. മേരിദാസന്‍, ഷാനവാസ് ഖാന്‍, കരിക്കത്തില്‍ പ്രസേനന്‍, ടി.സി വിജയന്‍, സജി.ഡി. ആനന്ദ്, എഴുകോണ്‍ സത്യന്‍, ബേബിസണ്‍, പി.ആര്‍.പ്രതാപ ചന്ദ്രന്‍, സൂരജ് രവി, അലക്‌സ് കുണ്ടറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."