രാജ്യസഭയില്‍ പ്രിയങ്ക; ലോക്‌സഭയില്‍ രാഹുല്‍
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ പ്രകടനം മോശമായതോടെ ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന് പദ്ധതികളാരാഞ്ഞ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പൊതുവിഷയങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയയാകുകയും ചെയ്ത പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലെത്തിക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയുടെയും പ്രതിപക്ഷത്തിന്റെയും നീക്കങ്ങള്‍ക്കു ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രിയങ്കാ ഗാന്ധിയും നേതൃത്വം നല്‍കുകയെന്ന നയം നടപ്പാക്കാനാണ് ഉദ്ദേശമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സംഘടനാ തെരഞ്ഞെടുപ്പിലും കാതലായ മാറ്റങ്ങള്‍ക്കു പാര്‍ട്ടി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യസഭയിലെ പല മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും കാലാവധി അവസാനിക്കാനിരിക്കുകയാണ്. അംബികാ സോണി, ഗുലാം നബി ആസാദ്, ദ്വിഗ് വിജയ് സിങ് തുടങ്ങിയ നേതാക്കളുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതോടെ പുതിയ നിരയെ രാജ്യസഭയിലെത്തിക്കാനാണ് പദ്ധതി. ഇതിനായി പാര്‍ട്ടിക്കു ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നു ലഭിക്കുന്ന രാജ്യസഭാ സീറ്റുകള്‍ ഉപയോഗപ്പെടുത്തും. പ്രിയങ്കയെ രാജ്യസഭയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട ഛത്തിസ്ഗഢിലെ പാര്‍ട്ടി നേതാക്കള്‍, സംസ്ഥാനത്തുനിന്നു ഇവരെ മത്സരിപ്പിക്കാമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, നിലവില്‍ ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ചുമതല വഹിക്കുന്ന പ്രിയങ്കാ ഗാന്ധി അവിടെ സജീവമാണെന്നത് ഇതിന് തടസമാണെന്ന വാദവുമുണ്ട്.
വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അത്തരമൊരു ചര്‍ച്ച സജീമാണെന്നാണ് വിവരം. നേരത്തെ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരേ പ്രിയങ്ക മത്സരിക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, അതുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."