സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; ഏഴ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പാകിസ്താനു സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഏഴു നാവികസേനാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സാമൂഹികമാധ്യമങ്ങള്‍ വഴി പാക് ചാരന്മാര്‍ക്കു സൈനിക വിവരങ്ങള്‍ കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ 13 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശ് പൊലിസും നാവിക ഇന്റലിജന്‍സും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഏതൊക്കെ തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. മുംബൈ, കര്‍ണാടകയിലെ കാര്‍വാര്‍, വിശാഖപട്ടണം തുടങ്ങിയ സൈനിക താവളങ്ങളില്നിന്നാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചായിരുന്ന സോഷ്യല്‍മീഡിയ വഴി ഇവരില്‍നിന്നു രഹസ്യങ്ങള്‍ ചോര്‍ത്തിയത്.തുടര്‍ന്ന് നാവിക ഉദ്യോഗസ്ഥര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതു വിലക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."