ജപ്പാന്‍ കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ
ബെയ്ജിങ്/ടോക്കിയോ: ജപ്പാന്‍ തീരത്ത് കുടുങ്ങിയ ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ഇവര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് ടോക്കിയോയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ച കപ്പലില്‍ 138 ഇന്ത്യക്കാരടക്കം 3,711 യാത്രക്കാരാണ് ഉള്ളത്. ഇതില്‍ 355 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനിടെ കപ്പലിലെ രണ്ടു ഇന്ത്യക്കാരടക്കം 137 യാത്രക്കാര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് എംബസി അറിയിച്ചു.
അതിനിടെ ചൈനയില്‍ കൊറോണ(കോവിഡ് -19) ബാധിച്ച് മരിച്ചവരുടെ എണ്ണം 1662 ആയി ഉയര്‍ന്നു. രാജ്യത്താനകമാനം ഇന്നലെ 142 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ചൈനയില്‍ മരണസംഖ്യ ഉയരുന്നുണ്ടെങ്കിലും കൊറോണ വ്യാപന തോത് കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.
തുടര്‍ച്ചയായി മൂന്നാം ദിവസവും പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതായാണ് ചൈനീസ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഇതുവരെ 68,000 പേര്‍ക്കാണ് ചൈനയില്‍ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സിലും മരണം സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്, ഫിലിപ്പൈന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലായി ചൈനയ്ക്കു പുറത്ത് ഇതുവരെ നാലു കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതേസമയം കംബോഡിയന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ 83കാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എന്നാല്‍ ബ്രിട്ടന്‍ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നവര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടുതുടങ്ങി.
അതേ സമയം തായ്‌വാനല്‍ കൊറോണ ബാധിച്ച് 61 വയസ്സുകാരന്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടാക്‌സി ഡ്രൈവറാണ് മരിച്ചത്. ഇയാളുടെഒരു ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."