HOME
DETAILS
MAL
എടക്കര ടൗണിലെ വെള്ളക്കെട്ട്: ഓട വൃത്തിയാക്കിത്തുടങ്ങി
backup
June 15 2016 | 03:06 AM
എടക്കര: ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓട വൃത്തിയാക്കിത്തുടങ്ങി. കെ.എന്‍.ജി റോഡില്‍ പൊലിസ് സ്റ്റേഷന്‍പടി മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗത്ത് കനത്ത മഴ പെയ്താല്‍ വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നത് പതിവായിരുന്നു.
മഴ പെയ്താല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകല് പതിവ് കാഴ്ചയായിരുന്നു. കാല്മുട്ടോളം ഉയരുന്ന ജല നിരപ്പ് കാല്‍നട യാത്രക്കാരെയും പരിസരവാസികളെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അസാട്ട് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പാണ് മാലിന്യം നീക്കം ചെയ്യുന്നത്. 430 കോടി രൂപ ചെലവില്‍ നടത്തുന്ന നാടുകാണി പരപ്പനങ്ങാടി 100 കിലോമീറ്റര്‍ വാത നവീകരണത്തില്പ്പെടുത്തി ടൗണില്‍ ഓടയുടെ പുനര്‍നിര്‍മാണവും ഉടന്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."