മണ്ണാര്‍ക്കാട് പൂരം അഞ്ചിന് തുടങ്ങും
മണ്ണാര്‍ക്കാട്: മാര്‍ഗഴിയില്‍ മല്ലിക പൂത്തു. പ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരത്തിന് അഞ്ചിന് തുടങ്ങും. 12 വരെ നീണ്ടുനില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരം വള്ളുവനാട്ടിലെ നൂറ്റാണ്ടുകളുടെ പഴക്കമുളള പഴമയുടെ പ്രൗഡിയും, സാമ്പ്രദായിക ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന ആഘോഷമാണ്.
അഞ്ചിന് രാത്രി 11 മണിക്ക് പൂരം പുറപ്പാടും ആറാട്ട് എഴുന്നള്ളിപ്പും നടക്കും. അന്നുരാവിലെ ആറിന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ധ്വജപ്രതിഷ്ഠാതാന്ത്രികാ ചടങ്ങുകള്‍ നടക്കും. രണ്ടാം പൂരമായ ആറിന് രാവിലെയും വൈകിട്ടും ആറാട്ട് എഴുന്നള്ളിപ്പ് നടക്കും. ചാക്യര്‍ക്കൂത്ത്, നാദസ്വരം, തായമ്പക, നൃത്തനൃത്ത്യങ്ങള്‍ നടക്കും.
മൂന്നാം പൂരമായ ഏഴാം തിയ്യതി പൂരത്തിന്റെ കൊടിയേറ്റം വൈകുന്നേരം ഏഴിന് നടക്കും. ചാക്യാര്‍ക്കൂത്ത്, തായമ്പക, ആറാട്ട് എഴുന്നള്ളിപ്പ,് കൊല്ലം അസീസിയുടെ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന നാടകവും അരങ്ങേറും.
നാലാംപൂരത്തിന്റെ ഭാഗമായി ആറാട്ട് എഴുന്നളളിപ്പ്, ചാക്യാര്‍ക്കൂത്ത്, തായമ്പക, നാഗസ്വരം, കൊച്ചിന്‍ ഹരിശ്രീയുടെ ഗാനമേള എന്നിവ നടക്കും. അഞ്ചാം പൂരമായ ഒന്‍പതിന് കൂട്ടവിളക്ക് നടക്കും. ഇതിന്റെ ഭാഗമായി ഓട്ടം തുള്ളല്‍, ആറാട്ട് എഴുന്നള്ളിപ്പ്, കൊല്ലം ശ്രീഷിമിതയുടെ വണ്‍ ബേബി ഷോയും അരങ്ങേറും.
പത്താം തിയ്യതിയാണ് ചെറിയ ആറാട്ട്. ഡബിള്‍ തായമ്പക, ഓട്ടന്‍ തുള്ളല്‍, പാല കമ്മ്യൂണിക്കഷന്‍സിന്റെ ഗാനമേളയും നടക്കും. വലിയ ആറാട്ട് ദിനമായ 11നാണ് പ്രസിദ്ധമായ കഞ്ഞിപ്പാര്‍ച്ഛയെന്ന അന്നദാനം നടക്കുക.
കുന്തിപ്പുഴ ആറാട്ടുകടവില്‍ ഉച്ചക്ക് 11 മണി മുതല്‍ 12 വരെയാണ് കഞ്ഞിപ്പാര്‍ച്ഛ. രാവിലെ ആറാട്ട് എഴുന്നള്ളിപ്പിന് ശേഷം പഞ്ചവാദ്യവും ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പഞ്ചാരി മേളം, പാലക്കാട് ഗ്രാമിക അമതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.
പൂരത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയായ ചെട്ടിവേല വൈകുന്നേരം നാലിന് നഗരത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."