HOME
DETAILS

മൂന്ന് ജില്ലകളില്‍ കെ.എഫ്.ഡബ്ല്യു സോയില്‍ പ്രൊജക്ടുമായി നബാര്‍ഡ്

  
backup
February 16 2020 | 19:02 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%ab

നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ നൂതന പദ്ധതിയുമായി നബാര്‍ഡ്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യുവിന്റെ സഹായത്തോടെ നബാര്‍ഡ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കെ.എഫ്.ഡബ്ല്യു സോയില്‍ പ്രൊജക്ട് എന്നു പേരിട്ട പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് ഇവിടങ്ങളിലെ പഴയ കാലാവസ്ഥയെ തിരിച്ചു പിടിക്കുകയെന്നതാണ്.
കൃഷിയെയും അനുബന്ധമായിട്ടുള്ള ജീവനോപാധികളെയും മണ്ണിന്റെ ഫലഭൂയിഷ്ടതയെയും നഷ്ടപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിച്ച് ആഘാതം ക്രമേണ കുറക്കാനുള്ള ശ്രമങ്ങളാണ് നബാര്‍ഡ് പദ്ധതി വഴി നടപ്പാക്കുക. ഇതിനായി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍, മണ്ണിന്റെ ഫലഭൂയിഷ്ടി പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പില്‍ വരുത്തി 2022ഓടെ പദ്ധതി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
കൃഷിയും അനുബന്ധ മേഖലകളിലെ ഉല്‍പാദനവും വരുമാന വര്‍ധനവും ലക്ഷ്യംവയ്ക്കുന്ന പദ്ധതി പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വമായ ഉപയോഗവും പരിപാലനവും കൂടി ഉറപ്പുവരുത്തിയായിരിക്കും നടപ്പാക്കുന്നത്. മണ്ണിന്റെ ആരോഗ്യം പുനരുജ്ജീവിപ്പിക്കല്‍, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണവും പരിപാലനവും, കാര്‍ഷികോല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കല്‍, കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ കൃഷിരീതികളുടെ പ്രോത്സാഹനം, ഇതിനു സന്നദ്ധസംഘടനകളെ ശാക്തീകരിക്കല്‍, സര്‍ക്കാര്‍-സര്‍ക്കാരിതര പദ്ധതികളുമായി ചേര്‍ന്നുള്ള പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും പരിപാലനവും, കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മ ജലസേചന പദ്ധതികളുടെ പ്രോത്സാഹനം, കാലാവസ്ഥാ വ്യതിയാന ലഘൂകരണ പരിശീലന പരിപാടികളും പഠനങ്ങളും, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വൃക്ഷങ്ങളുടെ സംരക്ഷണവും നടീലും തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണു പദ്ധതി മുന്നോട്ടു കൊണ്ടുപോവുക.
ഓരോ ജില്ലയിലും 2500-3000 ഹെക്ടര്‍ വരെ നീര്‍ത്തട പ്രദേശത്ത് വിവിധങ്ങളായ മണ്ണ്, ജല പരിപാലന പ്രവര്‍ത്തനങ്ങള്‍, നീര്‍ത്തടങ്ങളിലെ കര്‍ഷക കുടുംബങ്ങളുടെ ശരാശരി വരുമാനം 25 ശതമാനം വര്‍ധിപ്പിക്കല്‍, കാലാവസ്ഥാ അനുരൂപീകരണ കൃഷിരീതികള്‍ അവലംബിച്ച 3,000 കര്‍ഷകരെ വളര്‍ത്തിയെടുക്കല്‍, പദ്ധതി പ്രദേശത്തെ ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പുവരുത്തല്‍, 1000 മുതല്‍ 1500 ഹെക്ടര്‍ കൃഷി സ്ഥലത്തെ മണ്ണിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, നീര്‍ത്തടത്തിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ കൈവരിക്കാന്‍ ലക്ഷ്യംവയ്ക്കുന്ന നേട്ടങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago