HOME
DETAILS
MAL
'ഓട്ടോറിക്ഷകള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം'
backup
June 15 2016 | 03:06 AM
പൊന്നാനി: മുനിസിപ്പല്‍ പരിധിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു പൊന്നാനി മുനിസിപ്പല്‍ കണ്വെന്ഷന് ആവശ്യപ്പെട്ടു. പൊന്നാനി മുനിസിപ്പാലിറ്റി വര്‍ഷങ്ങളായി ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നില്ല. തുടര്‍ന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് കൂടുതല്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ നിയമാനുസൃതം പെര്‍മിറ്റ് അനുവദിച്ചു കിട്ടിയ ഓട്ടോറിക്ഷകളോട് പ്രത്യേക വിവേചനം വെച്ച് പുലര്‍ത്തുന്ന സമീപനമാണ് അധികാരികള്‍ക്കുള്ളത്.കണ്വെന്ഷന് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുരേഷ് കാക്കനാത്ത് ഉദ്ഘാടനം ചെയ്തു. മണി അധ്യക്ഷനായി. മഷ്റൂഖ്, മുഹ്സിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."