ടി.വി സേവന ദാതാക്കള്‍ താരിഫ് പ്രസിദ്ധീകരിക്കണമെന്ന് ട്രായ്
ന്യൂഡല്‍ഹി: കേബിള്‍, ഡി.ടി.എച്ച് എന്നിവ പുതിയ താരിഫ് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഈ മാസം 31നകം നടപ്പിലാക്കണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ(ട്രായ്) നിര്‍ദേശം. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ചാനലിന് മാത്രം പണം നല്‍കുകയെന്ന പുതിയ നിര്‍ദേശം ഇതുവരെ സേവന ദാതാക്കള്‍ പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ മാസം 31നകം നിര്‍ദേശം പാലിക്കണമെന്ന് ട്രായ് കര്‍ശന നിര്‍ദേശം നല്‍കിയത്.
ഫെബ്രുവരി ഒന്നുമുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ രീതിയിലുള്ള സേവനം ലഭ്യമാക്കണം.
പുറമെ സേവന ദാതാക്കള്‍ ഇതുമായി ബന്ധപ്പെട്ട പുതിയ താരിഫ് പ്രസിദ്ധീകരിക്കണം.
അതേസമയം ഹാത് വേ, ഡെന്‍ എന്നീ കേബിള്‍ ടി.വി സേവന ദാതാക്കളും ടാറ്റ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ എന്നിവര്‍ ഇതിനകം തന്നെ തങ്ങളുടെ താരിഫ് നിരക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റുള്ളവരാരും ട്രായ് നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."