സി.പി.എം പ്രസ്താവന ദുഷ്ടലാക്കോടെ: സണ്ണി ജോസഫ് എം.എല്‍.എ
ഇരിട്ടി: കൊട്ടിയൂരില്‍ വൈദികന് സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ത നിക്കെതിരെ പി ജയരാജന് നടത്തിയ പത്രപ്രസ്താവന രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതും അടിസ്ഥാന രഹിതവുമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. താന്‍ ഉള്‍പ്പെടെയുള്ള പുറംലോകം അറിയുന്നത് വൈദികനെ പൊലിസ് അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ പൊലിസ് ശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തതിന് ശേഷം മാത്രമാണെന്നും തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനത്തിലായിരുന്നു താനെന്നും സണ്ണി ജോസഫ് പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയാല്‍ പെണ്‍കുട്ടിയേയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരനോട് പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ഡി.സി.സി സെക്രട്ടറി ലിസി ജോസഫും കുട്ടിയുടെ വീട്ടില്‍ പോകുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."