ഫിലമെന്റും ഫ്യൂസും
നിക്രോം ഫിലമെന്റുകള്‍
ഉപയോഗിക്കാത്തത് എന്തുകൊണ്ട്?
വൈദ്യുതി കടന്നു പോകുമ്പോള്‍ ജ്വലിക്കുന്നതും ഉയര്‍ന്ന ദ്രവണാങ്കം, പ്രതിരോധം എന്നിവയുള്ളതുമായിരിക്കണം ഫിലമെന്റ്. ടങ്സ്റ്റന് ഉയര്‍ന്ന ദ്രവണാങ്കം, പ്രതിരോധം എന്നീ ഗുണങ്ങള്‍ ഉണ്ടെണ്ടങ്കിലും വൈദ്യുതി കടന്നു പോകുമ്പോള്‍ വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായി മാറുകയല്ലാതെ പ്രകാശം പുറപ്പെടുവിക്കാനുള്ള കഴിവില്ല
? ഒരു ബള്‍ബ് 240 വോള്‍ട്ടേജില്‍ ഘടിപ്പിച്ചപ്പോള്‍ 40 വാട്‌സ് പവര്‍ ലഭിച്ചു.ഈ ബള്‍ബ് 180 വോള്‍ട്ടേജില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പവര്‍ എത്രയായിരിക്കും
R =V2 / P=2402 / 40 =1,440
180 വോള്‍ട്ടേജില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പവര്‍ =
P =V2/R =180ഃ180 / 1,440 =22.5 w
= 22.5 വാട്‌സ്
? പ്രേരിത ഇ.എം.എഫ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍
കാന്തിക മണ്ഡലത്തിന്റെ ശക്തി വര്‍ധിപ്പിക്കുക
ആര്‍മേച്ചറിന്റെ കമ്പിച്ചുറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക
ആര്‍മേച്ചറിന്റെയോ ഫീല്‍ഡ് കാന്തത്തിന്റേയോ ചലന വേഗത വര്‍ധിപ്പിക്കുക
? ഒരു സ്റ്റെ്പ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രൈമറിയില്‍ കട്ടികൂടിയ കമ്പിച്ചുരുളും സെക്കന്ററിയില്‍ കട്ടികുറഞ്ഞ കമ്പിച്ചുരുളും ഉപയോഗിക്കുകയാണെങ്കില്‍ എന്തുസംഭവിക്കും?
ട്രാന്‍സ്‌ഫോര്‍മര്‍ കത്തിപ്പോയേക്കാം. കാരണം ഒരു സ്റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രൈമറിയില്‍ കട്ടികുറഞ്ഞ കമ്പിച്ചുരുളും സെക്കന്ററിയില്‍ കട്ടികൂടിയ കമ്പിച്ചുരുളും ഉപയോഗിക്കണം.അല്ലാത്ത പക്ഷം താപം കൂടി സെക്കന്ററിയിലെ കമ്പിച്ചുരുളുകള്‍ കത്തിപ്പോകും.
? എ.സി ജനറേറ്ററും ഡി.സി ജനറേറ്ററും തമ്മിലുള്ള വ്യത്യാസം?
എ.സി ജനറേറ്ററില്‍ ആര്‍മേച്ചര്‍ കോയിലിന്റെ അഗ്രങ്ങള്‍ സ്ലിപ്പ് റിങ്ങുമായി ബന്ധിപ്പിച്ചിരിക്കുമ്പോള്‍ ഡി.സി.ജനറേറ്ററില്‍ സ്പ്ലിറ്റ് റിങ്ങുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എ.സി .ജനറേറ്റററില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയുടെ ദിശയ്ക്ക് മാറ്റം വന്നു കൊണ്ടണ്ടിരിക്കും. എന്നാല്‍ ഡി.സി.ജനറേറ്ററില്‍നിന്നുള്ള വൈദ്യുതിയുടെ ദിശ മാറി ഒഴുകുന്നില്ല. നേര്‍ധാരാ വൈദ്യുതിയാണ്
? സ്റ്റാര്‍ കണക്ഷന്‍ എന്നാല്‍ എന്ത്
വിതരണ ട്രാന്‍സ്‌ഫോര്‍മറിലെ ഔട്ട് പുട്ടില്‍നിന്നുള്ള മൂന്ന് ഫേസ് കോയിലിന്റെ അഗ്രങ്ങളെ പൊതുവായി ഒരുമിച്ച് ബന്ധിപ്പിക്കുന്ന രീതിയാണിത്
? കട്ടി കൂടിയ കമ്പി കൊണ്ട് വൈദ്യുത ഫ്യൂസ് കെട്ടുന്നതിന്റെ ദോഷഫലം എന്ത് ?
ലഘുപതനം ഉണ്ടണ്ടാകാത്തതിനാല്‍ ഉപകരണങ്ങള്‍ക്കും സര്‍ക്യൂട്ടിനും നാശനഷ്ടം ഉണ്ട@ാകുന്നു.
? കാറ്റാടിയന്ത്രങ്ങളുടെ പരിമിതികള്‍ എന്തൊക്കെയാണ് ?
എല്ലാസ്ഥലത്തും സ്ഥാപിക്കാന്‍ കഴിയില്ല. നിര്‍മാണത്തിന് കൂടുതല്‍ തുക ആവശ്യമായി വരുന്നു. വിസ്തൃതമായ ഭൂപ്രദേശം ആവശ്യമാണ്.
സമാന്തര ശ്രേണികൊണ്ടണ്ടുള്ള
നേട്ടങ്ങള്‍
സര്‍ക്യൂട്ടിലെ സഫല പ്രതിരോധം കുറയുന്നു. വൈദ്യുത പ്രവാഹ തീവ്രത കൂടുന്നു. ഓരോ ഉപകരണത്തിനും പ്രത്യേക നിയന്ത്രണം ലഭ്യമാകുന്നു. ഉപകരണങ്ങള്‍ക്കാവശ്യമായ വോള്‍ട്ടേജ് ലഭിക്കുന്നു.
പ്രകാശ മലിനീകരണത്തിന്റെ
അനന്തര ഫലങ്ങള്‍
ജീവജാലങ്ങളുടെ സ്വാഭാവിക ജീവിത ക്രമം തകരുന്നു. വാന നിരീക്ഷണം അസാധ്യമാകുന്നു. ദേശാടനപ്പക്ഷികളുടെ ദിശ തെറ്റുന്നു. വാഹനങ്ങളിലെ ഹെഡ് ലാമ്പുകളില്‍ നിന്നുള്ള അമിത വെളിച്ചം മറ്റുള്ളവരുടെ കാഴ്ചയ്ക്ക് തടസമുണ്ടണ്ടാക്കുന്നു.
മഴവില്ല്
സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലെ ജലകണികകളില്‍ തട്ടി സംഭവിക്കുന്ന പ്രകീര്‍ണനം മൂലമാണ് മഴവില്ലുണ്ടണ്ടാകുന്നത്. സൂര്യന് എതിര്‍വശത്തായാണ് മഴവില്ലുണ്ടണ്ടാകുന്നത്.
എല്‍.ഇ.ഡി
ഗുണങ്ങള്‍: വിലക്കുറവ്, കുറഞ്ഞ ഊര്‍ജ്ജോപയോഗം, ആയുര്‍ദൈര്‍ഘ്യം കൂടുതല്‍
ഉപയോഗങ്ങള്‍ : ഡിസ്‌പ്ലേ ബോര്‍ഡ്, വാഹന ഹെഡ് ലൈറ്റ്, ട്രാഫിക് സിഗ്നല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."