HOME
DETAILS

കിം ജോങ് നാം വധം: അറസ്റ്റിലായ ഉ.കൊറിയന്‍ പൗരനെ മലേഷ്യ നാടുകടത്തും

  
backup
March 02 2017 | 21:03 PM

%e0%b4%95%e0%b4%bf%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

ക്വാലാലംപൂര്‍: കിം ജോങ് നാം വധക്കേസില്‍ മലേഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്ത ഉത്തര കൊറിയന്‍ പൗരനെ വിട്ടയക്കും. ഇയാളെ ഇന്ന് ഉത്തര കൊറിയയിലേക്ക് നാടുകടത്താനാണ് തീരുമാനമെന്ന് മലേഷ്യന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അപാന്ദി അലി പറഞ്ഞു.
കേസില്‍ പിടിയിലായ റി ജോങ് ചോളിനെയാണ് വിട്ടയക്കുക. ഇയാള്‍ക്കെതിരേ കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവ് ഇല്ലെന്ന് അലി പറഞ്ഞു.
കേസില്‍ കൃത്യം നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരേ കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനാണ് കൊല്ലപ്പെട്ട കിം ജോങ് നാം. കഴിഞ്ഞ മാസം 13 നായിരുന്നു സംഭവം. വി.എക്‌സ് എന്ന രാസവസ്തുവാണ് കൊലക്ക് ഉപയോഗിച്ചത്.
കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്നയാളാണ് റി ജോങ് ചോള്‍.
സംഭവം നടന്ന് നാലു ദിവസത്തിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം പൊലിസ് വ്യക്തമാക്കിയിട്ടില്ല. ഇയാള്‍ക്ക് നിയമപ്രകാരമുള്ള യാത്രാരേഖയില്ലാത്തതിനാലാണ് നാടുകടത്തുന്നതെന്നാണ് വിശദീകരണം. ഫെബ്രുവരി ആറു വരെയായിരുന്നു ഇയാളുടെ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  22 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  30 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  37 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago