HOME
DETAILS

ഭൂമി ഇടപാടില്‍ കൃത്രിമം; കാന്തപുരത്തിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് 25ന് പരിഗണിക്കും

  
backup
June 15 2016 | 03:06 AM

kanthapuram-case

തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടില്‍ കാന്തപുരത്തിനെതിരേ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി 25ന് പരിഗണിക്കും. ഭൂമി ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ നാലുപേര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് അന്വേഷണസംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തലശ്ശേരി വിജിലന്‍സ് ജഡ്ജി വി.ജയറാമാണു കേസ് പരിഗണിക്കുക.

കാന്തപുരത്തിനു പുറമെ ഭൂമി ഇടപാട് നടന്ന കാലത്തെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് സെക്രട്ടറി, അഞ്ചരക്കണ്ടി വില്ലേജ് ഓഫിസര്‍ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. വിമുക്തഭടനായ ഇരിട്ടി പെരിങ്കിരിയിലെ അറാക്കല്‍ വീട്ടില്‍ എ.കെ.ഷാജി നല്‍കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തണമെന്ന തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണു കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി എ.വി പ്രദീപ് അന്വേഷണം നടത്തിയത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ എതിര്‍കക്ഷികളായ നാലുപേര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി. എസ്റ്റേറ്റ് ഭൂമി ഗാര്‍ഡന്‍ എന്നാക്കി വില്‍പ്പന നടത്തുകയായിരുന്നു. ഇതിനു റവന്യൂ, പഞ്ചായത്ത് അധികൃതര്‍ കൂട്ടുനിന്നെന്നാണ് ആരോപണം.

ഭൂപരിഷ്‌കരണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമി മുറിച്ചുവില്‍ക്കാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ലെന്നാണു ചട്ടം. എന്നാല്‍ ഇവിടെ ഗാര്‍ഡന്‍ എന്ന പഴുതുപയോഗിച്ചു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടല്‍, റിസോര്‍ട്ട് തുടങ്ങിയവ പണിതു. ഇതു മാത്രമല്ല, 1860ല്‍ നിര്‍മിച്ചതും മലയാളഭാഷയ്ക്ക് അമൂല്യ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍കാരനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് താമസിച്ച ചരിത്രസ്മാരകമായ ബംഗ്ലാവ് എതിര്‍കക്ഷികള്‍ പൊളിച്ചുമാറ്റിയതായും പരാതിയില്‍ ഉന്നയിച്ചിരുന്നു.

എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പക്ഷം അതു സര്‍ക്കാരിലേക്കു നിക്ഷിപ്തമാവുമെന്നാണു ഭൂപരിഷ്‌കരണ നിയമം അനുശാസിക്കുന്നത്. എന്നാല്‍ അഞ്ചരക്കണ്ടി കറുപ്പത്തോട്ട ഭൂമിയുടെ കാര്യത്തില്‍ ഇത്തരം ചട്ടങ്ങള്‍ ലംഘിക്കുകയായിരുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി.

2000ത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാരന്തൂര്‍ മര്‍കസ് സെക്രട്ടറി എന്ന നിലയില്‍ എസ്റ്റേറ്റ് ഉടമകളായ സുരേഷ് മൈക്കിള്‍, നിര്‍മല മൈക്കിള്‍ എന്നിവരില്‍ നിന്നു 218 ഏക്കര്‍ കറപ്പത്തോട്ടം വിലയ്ക്കുവാങ്ങിയിരുന്നു. തുടര്‍ന്നു മുക്ത്യാര്‍ വഴി കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ അബ്ദുല്‍ജബ്ബാര്‍ സ്വന്തമാക്കുകയായിരുന്നു. ഈ ഭൂമിയുടെ തരം എസ്റ്റേറ്റ് ആണെന്നാണു രേഖകളില്‍. എന്നാല്‍ ഇവിടത്തെ കറപ്പമരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റുകയും പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കുകയും ചെയ്തു. 2000ത്തില്‍ കാന്തപുരം ഈ ഭൂമി വാങ്ങുമ്പോള്‍ തന്നെ വസ്തുവിന്റെ തരംമാറ്റിയത് ഒന്നാം എതിര്‍കക്ഷിയായ സബ് രജിസ്ട്രാറുടെ സഹായത്താലാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു പരാതിക്കാരന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

2015 നവംബര്‍ ആറിനു ഷാജി ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയുടെ പകര്‍പ്പും കേരള ലാന്‍ഡ് സെക്രട്ടറിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago