ദ്യോകോവിച്ചും സെറീനയും ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: സെറീന വില്യംസും നവോക് ദ്യോകോവിച്ചും ആസ്‌ത്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ റഷ്യയുടെ മിദ്‌വെദ്വെയെയാണ് ദ്യോകോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-7 (5-7), 6-2, 6-3.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് താരം കരാനോ ബസ്റ്റയെ ജപ്പാന്‍ താരം നിഷികോറി പരാജയപ്പെടുത്തി. ഏറെ നേരം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നിഷികോറിയുടെ ജയം. സ്‌കോര്‍: 7-6 (10-8), 6-4, 6-7(4-7), 4-6, 6-7(8-10). മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യന്‍ താരം കൊറിച്ച് ഫ്രഞ്ച് താരം പൊയില്ലിയോട് പരാജയപ്പെട്ടപ്പോള്‍ കനേഡിയന്‍ താരമായ റവോണിക് ജര്‍മന്‍ താരമായ സ്വര്‍വിനെ പരജായപ്പെടുത്തി. 1-6, 1-6, 6-7(5-7) എന്ന സ്‌കോറിനായിരുന്നു റവോണികിന്റെ ജയം. ഇന്നും നാളെയുമായി നടക്കുന്ന ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം ബാറ്റിസ്റ്റ അഗട്ട് ഗ്രീസ് താരം സിറ്റ്‌സിപാസിനെ നേരിടും.
രണ്ടാം ക്വാര്‍ട്ടറില്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ അമേരിക്കന്‍ താരം തായ്‌ഫോയിയുമായി കൊമ്പുകോര്‍ക്കും. നവോക് ദ്യോകോവിച്ചിന് ജപ്പാന്‍ താരം നിഷികോരിയാണ് എതിരാളി. കനേഡിയന്‍ താരം റവോണിക് ഫ്രഞ്ച് താരം പോയില്ലിയെ നേരിടും. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം സെറീന വില്യംസ് ഹാലെപിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് 6-1 എന്ന സ്‌കോറിന് സെറീന സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 6-4ന് ഹാലെപ്പ് തിരിച്ചുപിടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ 6-4 സെറീന ജയം കണ്ടെത്തിയതോടെ ഹാലെപ് പുറത്താവുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ലാത്‌വിയന്‍ താരമായ സെവസ്റ്റോവയെ ജപ്പാന്‍ താരം നവോമി ഒസാക പരാജയപ്പെടുത്തി. ആദ്യ സെറ്റ് 4-6ന് നവോമിക്ക് നഷ്ടമായെങ്കിലും പിന്നീട് വന്ന രണ്ട് സെറ്റുകളും 6-3, 6-4 എന്ന സ്‌കോറിന് നവോമി തിരിച്ച് പിടിക്കുകയായിരുന്നു. അമേരിക്കന്‍ താരം കീസ് സ്വീഡിഷ് താരം സ്വിറ്റോളിനയോട് പരാജയപ്പെട്ടു. സ്‌കോര്‍. 2-6, 6-1, 6-1. ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ താരം പൗളിന്‍ചെങ്കോവയും അമേരിക്കന്‍ താരം കോളിന്‍സുമായി ഏറ്റുമുട്ടും. രണ്ടാം ക്വാര്‍ട്ടറില്‍ ക്വിറ്റോവ ബാര്‍ട്ടിയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."