HOME
DETAILS
MAL
മല്യയുടെ വായ്പാ തട്ടിപ്പ്; കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു
backup
March 03 2017 | 12:03 PM
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യക്കെതിരായ വായ്പാ തട്ടിപ്പ് കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി ഒന്‍പതിലേക്കു മാറ്റിവച്ചു. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ മല്യയുടെ വായ്പാ തട്ടിപ്പിനിരയായ ബാങ്കുകള്‍ നല്കിയ ഹരജിയിലാണ് തീരുമാനം.
നേരത്തെ ഫെബ്രുവരി 27ന് കേസ് പരിഗണിച്ച് ഇന്നത്തേക്കു മാറ്റിവച്ചിരുന്നു. എന്നാല്‍ ഇന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റുകയാണുണ്ടായത്.
9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതില്‍ ബാങ്കുകള്‍ക്ക് മറുപടി നല്‍കണമെന്ന് ജനുവരി 11 ന് കോടതി ഉത്തരവിട്ടിരുന്നു.
കേസ് നടക്കുന്നതിനിടെ ഇംഗ്ലണ്ടിലേക്കു മുങ്ങിയ മല്യയെ തിരിച്ചു കൊണ്ടുവരണമെന്നും ബാങ്കുകള്‍ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."