പ്രവാസി ഭാരതീയ ദിവസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
വാരണാസി: 15ാമത് പ്രവാസി ഭാരതീയ ദിവസ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായി മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. നേരത്തെ ജനുവരി ഒന്‍പതിനായിരുന്നു പരിപാടി നടക്കാറുണ്ടായിരുന്നത്.
'പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രവാസികളുടെ പങ്ക് 'എന്നതാണ് ഇത്തവണത്തെ പരിപാടിയുടെ മുദ്രാവാക്യം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുനൗദ് ആണ് പരിപാടിയിലെ മുഖ്യാതിഥി. നോര്‍വെ പാര്‍ലമെന്റ് അംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസിലാന്റ് പാര്‍ലമെന്റ് അംഗം കന്‍വാല്‍ജിത് സിങ് ബക്ഷി എന്നിവരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇന്നലെ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് പ്രവാസി ഭാരതീയ ദിവസിന് തുടക്കം കുറിച്ചത്. അതേസമയം പരിപാടിക്ക് വേണ്ട രീതിയിലുള്ള സജ്ജീകരണം ഒരുക്കാത്തതിനെ തുടര്‍ന്ന് വാരണാസി വിമാനത്താവളത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്തതുകൊണ്ട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. രാത്രിയില്‍ വിമാനമില്ലാത്ത സാഹചര്യത്തില്‍ പകല്‍ സമയത്ത് 32 മുതല്‍ 33 വരെ വിമാനങ്ങളാണ് വാരണാസി വിമാനത്താവളത്തില്‍ എത്തുന്നത്. ഇത് വലിയ തിരക്കാണ് വിമാനത്താവളത്തില്‍ ഉണ്ടാക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഹെലികോപ്റ്ററുകളും സ്വകാര്യ വിമാനങ്ങളും എത്തിയേക്കുമെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."