HOME
DETAILS
MAL
ജന്മനാ ചലന ശേഷിയില്ലാത്ത അൻഷിദിന് കെഎംസിസി കാരുണ്യ ഭവനമൊരുങ്ങുന്നു
backup
February 18 2020 | 11:02 AM
മക്ക: പിറന്ന് വീണത് മുതൽ 23 വർഷമായി ഒരേ കിടപ്പിൽ കഴിയുന്ന പൂക്കോട്ടൂർ അറവങ്കരയിലെ പൊറ്റമ്മൽ ബഷീറിന്റെ മകൻ മുഹമ്മദ് അൻഷിദ് കെഎംസിസി കാരുണ്യത്താൽ കാരുണ്യ വീടുയരുന്നു. ചലന ശേഷിക്ക് പുറമെ സംസാരശേഷിയും ബുദ്ധി വളർച്ചയുമില്ലാത്ത അൻഷിദിന് പിഞ്ചു പൈതലിന്റെ അനക്കങ്ങൾ മാത്രമേ ഇരുപത്തിമൂന്നാം വയസിലുമുള്ളൂ. മകന്റെ ചികിത്സക്കായി പിതാവ് പൊറ്റമ്മൽ ബഷീർ അൻഷിദിന്റെ ചികിത്സക്ക് മുട്ടാത്ത വാതിലുകളില്ല. പതിറ്റാണ്ടുകളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന പൊറ്റമ്മൽ ബഷീർ അൻഷിദിനെയും പ്രായമായ മാതാവിനെയും സംരക്ഷിച്ച് പോരുന്നതിനിടയിൽ സ്വന്തമായി വീടെന്ന സ്വപ്നം മരീചികയായി തന്നെ തുടരുകയായിരുന്നു.
[caption id="attachment_817301" align="alignnone" width="630"] 23 ആം വയസിലും കിടപ്പിൽ തന്നെ കഴിയുന്ന അൻഷിദ്[/caption]
പെയിന്റിംഗ് തൊഴിലാളിയായ ബഷീർ ഭാരിച്ച ചികിത്സ ചിലവുകൾക്കിടയിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയാനാവില്ലന്ന നിരാശയിലിരിക്കെയാണ് മക്ക കെഎംസിസി യുടെ കാരുണ്യ ഹസ്തം വന്നെത്തിയത്. സഊദിയിലെ സാമൂഹ്യപ്രവർത്തകനും മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ മുജീബ് പൂക്കാട്ടൂരിന്റെ നേതൃത്വത്തിൽ അൻഷി ദിന്റെ കുടുംബത്തിന് ബൈത്തുറഹ്മ ഭവനം നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കെഎംസിസി പ്രവർത്തകർ.
അൻഷിദിന്റെ സ്വപ്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് മാനു തങ്ങൾ വെള്ളൂർ നിർവ്വഹിച്ചു. കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി, കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, മുഹമ്മദ് കുട്ടി മാതാപുഴ, നസീം കാടപ്പടി, കെഎംബിബഷീർ, അബ്ദുസമദ് പൂക്കോട്ടൂർ, അഡ്വ: കാരാട്ട് അബ്ദുറഹ്മാൻ, കെ.പി ഉണ്ണീതു ഹാജി, കോഴിശ്ശേരി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, വി കെ മുഹമ്മദ്, സി എ റസാഖ്, എം എം മുസ്തഫ, വി പി സലീം മാസ്റ്റർ, പി കെ ഉമർ, വി ടി അലവിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."