പൊന്നാനി എം.ഇ.എസ് കോളജിലെ മാഗസിന് വിവാദത്തില്‍
പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിന്റെ കോളജ് മാഗസിന് വിവാദത്തില്‍. 'മുല മുറിക്കപ്പെട്ടവര്‍' എന്നു പേരിട്ട മാഗസിന്റെ ഉള്ളടക്കം അംഗീകരിക്കാനാകില്ലെന്നു സ്റ്റാഫ് കൗണ്‍സിലും പ്രിന്‍സിപ്പലും മാനേജ്മെന്റും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മാഗസിന് പുറത്തിറക്കുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള കോളജ് യൂനിയന്‍.
മാഗസിന്റെ ഉള്ളടക്കം സര്ഗാത്മകമല്ലെന്നാണ് സ്റ്റാഫ് കൗണ്‍സിലിന്റെ പരാതി. കഴിഞ്ഞ ഓഗസ്റ്റിലാണ് മാഗസിന്റെ കവര്‍ പ്രകാശനം ചെയ്തത്. ഇപ്പോള്‍ മാഗസിന്റെ കോപ്പി അംഗീകാരത്തിനായി സ്റ്റാഫ് കൗണ്‍സിലിനു സമര്‍പ്പിച്ചപ്പോഴാണ് എതിര്‍പ്പ് രൂക്ഷമായത്. മാനേജ്മെന്റ് എതിര്‍ത്താലും അച്ചടി പൂര്‍ത്തിയായ മാഗസിന് വിതരണം ചെയ്യാനാണ് വിദ്യാര്‍ത്ഥി യൂനിയന്റെ തീരുമാനം. കോളജ് നല്‍കേണ്ട 58,000 രൂപ അനുവദിക്കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ലെങ്കില്‍ സ്വന്തം നിലയ്ക്കു മാഗസിന് അച്ചടിച്ചിറക്കി ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നു യൂനിയന്‍ ചെയര്മാന് ഹാരിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."