സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്: സ്മാര്‍ട്ട് കാര്‍ഡുകള്‍ പുതുക്കല്‍ മാര്‍ച്ച് പകുതിയോടെ
മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2017-18 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍, വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ തീരുമാനിക്കുന്നതിനായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജില്ലാ കോര്‍ കമ്മിറ്റി യോഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍, വിതരണം എന്നിവ മാര്‍ച്ച് പകുതിയോടെ തുടങ്ങാനും ഇതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ജില്ലയില്‍ 3,07,324 കുടുംബങ്ങളുടെ നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാനും പുതുതായി 54,012 സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്കാനുമാണുള്ളത്. പഞ്ചായത്ത്, നഗരസഭാതലത്തില്‍ നടക്കുന്ന ക്യാംപുകള്‍ വഴിയാണ് പുതുക്കല്‍, വിതരണം എന്നിവ നടക്കുക. ക്യാംപുകള്‍ നടക്കുന്ന സ്ഥലം, തിയതി എന്നിവ മാധ്യമങ്ങള്‍വഴി പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോതാക്കളെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."