സ്കൂള്‍ പി.ടി.എയെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയതില്‍ പ്രതിഷേധം; കാല്‍നട സമരവുമായി മുന്‍ പി.ടി.എ അംഗം
തിരുവനന്തപുരം: സ്കൂള്‍ പി.ടി.എയെ പിരിച്ചുവിട്ട ഡി.പി.ഐയുടെ നടപടി മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് മുന്‍ പി.ടി.എ അംഗം കാല്‍നട സമരത്തിന്. പോത്തന്‍കോട് സര്‍ക്കാര്‍ യു.പി സ്കൂളിലെ മുന്‍ പി.ടി.എ അംഗമായ വി. ഉദയകുമാറാണ് കാല്‍നട സമരം തുടങ്ങിയിരിക്കുന്നത്. ഹൈക്കോടതിയില്‍ പരാതി നല്‍കുന്നതിനായി തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇന്നലെ ഉച്ചയോടെ കാല്‍നടയായി യാത്ര തിരിച്ചു.
സ്കൂള്‍ പി.ടി.എ നടത്തുന്നുവെന്ന് ആരോപിച്ച് മുന്‍ അംഗങ്ങള്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി 2018 ഡിസംബര്‍ 20ന് ഡി.പി.ഐ പി.ടി.എ പിരിച്ചുവിട്ട് ഉത്തരവിറക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് കണിയാപുരം എ.ഇ.ഒയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും 18 ദിവസം വരെയും നടപ്പിലാക്കിയില്ല.
തുടര്‍ന്ന് ജനുവരി ഏഴിന് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ മൂലമാണ് ഡി.പി.ഐ പഴയ ഉത്തരവ് റദ്ദു ചെയ്ത് പി.ടി.ഐ പുനസ്ഥാപിച്ചതെന്ന് ഉദയകുമാര്‍ ആരോപിക്കുന്നു. ഹൈക്കോടതി വരെ കാല്‍നടയായെത്തി ചീഫ് ജസ്റ്റിസിനും മുന്നില്‍ പരാതി സമര്‍പ്പിക്കുമെന്ന് ഉദയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."