ബൈപാസിന് ഭൂമിയേറ്റെടുക്കാന്‍ 105 കോടി; നിലമ്പൂര്‍- നായാടംപൊയില്‍ മലയോര പാതയ്ക്ക് 28 കോടി
നിലമ്പൂര്‍: ബജറ്റില്‍ ഇക്കുറിയും നിലമ്പൂരിനു മുന്തിയ പരിഗണന. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് നിലമ്പൂര്‍ ബൈപാസിന് ഭൂമിയേറ്റെടുക്കാന്‍ 105 കോടിയടക്കം നിരവധി പ്രഖ്യാപനങ്ങള്‍ വന്നിട്ടുള്ളത്.
നിലമ്പൂര്‍-നായാടംപൊയില്‍ മലയോരപാതയുടെ വീതികൂട്ടുന്നതിനായി 28 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയോര ഹൈവേ ഫണ്ടില്‍ അരണപ്പുഴ മുതല്‍ പൂക്കോട്ടുംപാടം വരെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. നിലമ്പൂര്‍ ബൈപ്പാസിനും നായാടംപൊയില്‍ റോഡിനും അണപ്പുഴ മുതല്‍ പൂക്കോട്ടുംപാടംവഴി കടന്നുപോകുന്ന മലയോരപാതയ്ക്കും ഫണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത് കിഫ്ബിയിലാണ്. നിലമ്പൂര്‍ മാനവേദന്‍ വി.എച്ച്.എസ്.എസിനെ ഹൈടെക് സ്‌കൂളായി ഉയര്‍ത്തും.
പൊതുവിദ്യാഭ്യാസ സ്‌കീമില്‍ ഉള്‍പ്പെടുത്തി എടക്കര ജി.എച്ച്.എസ്.എസ്, പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്, മൂത്തേടം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളുടെ ഭൗതീക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. നിലമ്പൂരിനെ ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്താനുള്ള പശ്ചാത്തല സൗകര്യം ഒരുക്കും. ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ ബജറ്റില്‍ ഇടംതേടിയിട്ടുണ്ട്. സി.എന്‍.ജി റോഡില്‍ വിവിധ സ്ഥലങ്ങളില്‍ കള്‍വര്‍ട്ടും സംരക്ഷണ ഭിത്തി നിര്‍മാണവും- ആറു കോടി, നിലമ്പൂര്‍-കരുളായി റോഡ് പുനരുദ്ധാരണവും ബി.എം ബി.സി. പ്രവൃത്തിയും-9.5 കോടി, എടക്കര-ശങ്കരംകുളം-പാലേമാട് റോഡ് പുനരുദ്ധാരണവും ബി.എം ബി.സി പ്രവൃത്തിയും-നാലു കോടി, ചുങ്കത്തറ-കുറ്റിമുണ്ട റോഡ് പുനരുദ്ധാരണവും ബി.എം ബി.സി പ്രവൃത്തിയും- ആറു കോടി, ചുള്ളിയോട്-പാട്ടക്കരിമ്പ് റോഡ് പുനരുദ്ധാരണവും ബി.എം ബി.സി. പ്രവൃത്തിയും- അഞ്ചു കോടി, പാലുണ്ട-മുണ്ടേരി റോഡ് പുനരുദ്ധാരണവും ബി.എം ബി.സി പ്രവൃത്തിയും-10 കോടി, എടക്കര-മരുത റോഡ് പുനരുദ്ധാരണവും ബി.എം ബി.സി പ്രവൃത്തിയും-1.15 കോടി.
നിലമ്പൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 100 രൂപ ടോക്കണ്‍ നീക്കിവച്ച മറ്റു പദ്ധതികള്‍: നിലമ്പൂര്‍ വ്യവസായ പാര്‍ക്ക്, നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍, നിലമ്പൂര്‍ സബ്ട്രഷറിക്ക് സ്വന്തമായ കെട്ടിടം, നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്‌സ്, എടക്കര ബൈപ്പാസ്, പൂക്കോട്ടുംപാടം ടൗണ്‍ വികസനം.
മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ടോക്കണ്‍ പ്രൊവിഷനില്‍ പാലം നിര്‍മാണത്തിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കുതിരപ്പുഴയ്ക്കു കുറുകെ തൃക്കെക്കുത്ത് പാലം നിര്‍മാണം -10 കോടി, കോട്ടപ്പുഴയ്ക്ക് കുറുകെ 40 സെന്റ് ടി.കെ കോളനി പാലം നിര്‍മാണം - ഏഴു കോടി, പുന്നപ്പുഴയ്ക്ക് കുറുകെ മരത്തിന്‍കടവ് പാലം നിര്‍മാണം - ഒന്‍പതു കോടി, പുന്നപ്പുഴയ്ക്ക് കുറുകെ മുട്ടിക്കടവ് പാലം - അഞ്ചു കോടി, മരുത - കെട്ടുങ്ങല്‍ പാലം പുനര്‍നിര്‍മാണം - ആറു കോടി, കൂട്ടപ്പാടി പാലം സ്ഥലം ഏറ്റെടുപ്പ്- 50 ലക്ഷം, കരിമ്പുഴയ്ക്ക് കുറുകെ ഏനാന്തി പാലം - എട്ടു കോടി എന്നിങ്ങനെയാണ് ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."