HOME
DETAILS
MAL
80 ശതമാനം പേര്‍ക്കും കൊറോണ സുഖപ്പെടുമെന്ന് ലോകാരോഗ്യ സംഘടന
backup
February 18 2020 | 20:02 PM
ബെയ്ജിങ്: ചൈനയില്‍ നിന്നുള്ള വൈദ്യശാസ്ത്ര സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ബാധിക്കുന്ന 80 ശതമാനം ആളുകള്‍ക്കും നിസാര രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടാവുന്നതെന്നും ഇവര്‍ക്ക് രോഗം സുഖപ്പെടുന്നതായും ലോകാരോഗ്യ സംഘടന.
അതേസമയം വൈറസ് 14 ശതമാനം പേരില്‍ ന്യൂമോണിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അഞ്ചു ശതമാനം പേരില്‍ ഗുരുതരമായ അവസ്ഥയ്ക്കും രണ്ടു ശതമാനത്തിന് മരണത്തിനും വൈറസ് ഇടയാക്കുന്നു. കോവിഡ്-19 സാര്‍സ്, മെര്‍സ് എന്നീ കൊറോണ വൈറസുകളെ പോലെ മരണകാരിയല്ലെന്നും കുട്ടികളില്‍ മുതിര്‍ന്നവരിലെ പോലെ ഇത് ബാധിക്കുന്നില്ലെന്നും പ്രായമുള്ളവരാണ് മരിക്കുന്നവരില്‍ ഏറെയെന്നും ഡബ്ലിയു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."