മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭവാനിയെ തേടി കുടുംബമെത്തി
പെരുമ്പാവൂര്‍: കൂവപ്പടി ബെത്ലഹേം അഭയഭവനിലെ അന്തേവാസിയായ തമിഴ്നാട് സ്വദേശിനി ഭവാനിയെ തേടി സ്വന്തം കുടുംബമെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനിയായ ഭവാനി മൂന്ന് വര്‍ഷം മുന്‍പാണ് അഭയ ഭവനിലെത്തിയത്. മാനസികനില തെറ്റിയ അവസ്ഥയില്‍ മൂവാറ്റുപുഴയിലും മറ്റു പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടനിരുന്ന ഭവാനിയെ പൊലിസാണ് അഭയഭവനിലെത്തിച്ചത്. മൂന്ന് വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് മകള്‍ രമ്യ ഭവാനി
യെ അഭയഭവനില്‍ കണ്ടെത്തുകയായിരുന്നു. അഭയഭവന് സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ഥി സംഘത്തില്‍പെട്ട ഒരാളാണ് ഭവാനിയെ കണ്ടെത്തിയതും കുടുംബത്തെ വിവരമറിയിച്ചതും. മകള്‍ രമ്യയും മരുമകന് മഹേശ്വരനുമാണ് ഭവാനിയെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയത്. അന്തേവാസികളില്‍ ചിലരെങ്കിലും ബന്ധുക്കള്‍ ഉള്ളവരാണെന്നും അങ്ങനെയുള്ളവരെ കണ്ടെത്തി സ്വന്തം കുടുംബങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് അഭയഭവന് ഡയറക്ടര്‍ മേരി എസ്തപ്പാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."