അമ്മാഞ്ചേരി താലപ്പൊലി ഉത്സവം സമാപിച്ചു
വേങ്ങര: അമ്മാഞ്ചേരി ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവത്തിന് സമാപനം. വിവിധ ദേശങ്ങളില്‍ നിന്ന് എത്തിയ നൂറുകണക്കിന് ഭകതരുടെ സാനിധ്യത്തിലാണ് ഇത്തവണത്തെ ഉത്സവ അരങ്ങേറിയത്. 16 ദേശങ്ങളില്‍ നിന്നുളള അലങ്കാര ഇണക്കാളകളും പൂക്കാവടി, ബാന്റ് മേളം ഉള്‍പ്പെടെ വിവിധ കലാരൂപങ്ങളും ക്ഷേത്ര പറമ്പിലെത്തി. രാത്രി പത്തിന് നാട്യകലാ ക്ഷേത്രയുടെ നാട്യസന്ധ്യ നൃത്ത ആവിഷ്‌കാരം ഉണ്ടായി.
വിവിധ ചടങ്ങുകള്‍ക്ക് തന്ത്രി എളമ്പുലക്കാട്ട് ആനന്ദന്‍ നമ്പൂതിരി ഭാരവാഹികളായ മണി നീലഞ്ചേരി, പാറയില്‍ വാസു, പുതിയ കുന്നത്ത് ശശി, ടി.വി ഗോവിന്ദന്‍, നീലഞ്ചേരി രാജഗോപാലന്‍, പുതിയ കുന്നത്ത് ജയരാജന്‍, പി. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വേങ്ങര ടൗണ്‍, താഴെ അങ്ങാടി, ഗാന്ധിക്കുന്ന്, ചേറൂര്‍, മുട്ടുംപുറം, ഊരകം, വെങ്കുളം, കച്ചേരിപ്പടി, ചേറ്റിപ്പുറം മാട്, കൂരിയാട്, പാണ്ടികശാല എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തവണ വര്‍ണാഭമായ വരവുകള്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."