തെരുവുകച്ചവടം: ഹര്‍ത്താലും നഗരസഭാ മാര്‍ച്ചും ഏഴിന്
തിരൂരങ്ങാടി: തെരുവുക്കച്ചവടം നിര്‍ത്തലാക്കാന്‍ നഗരസഭാ നടപടിയെടുത്തില്ലെങ്കില്‍ സാധനങ്ങള്‍ റോഡിലിറക്കി കച്ചവടം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂനിറ്റ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
പരമ്പരാഗതമായി നിയമാനുസൃതം ചെമ്മാട് കച്ചവടം നടത്തിവരുന്ന വ്യാപാരികള്‍ക്ക് തെരുവുകച്ചവടം കാരണം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും സംഭവത്തില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നഗരസഭ യാതൊരു നടപടിയും അധികൃതര്‍ എടുക്കുന്നില്ലെന്നും കമ്മറ്റി കുറ്റപ്പെടുത്തി. ഈ അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാലത്ത് മുതല്‍ ചെമ്മാട്ട് കടകളടച്ച് ഹര്‍ത്താലാചരിച്ച്, മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സിറ്റിപാര്‍ക്ക് നൗഷാദ്, ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ, എം.സി.എം മുജീബ്, പനക്കല്‍ സിദ്ദീഖ്, ഷഹീന്‍ അജന്ത, മേലേവീട്ടില്‍ സമീര്‍ എന്നിവര്‍ വാര്‍ത്താ സാമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."