കാര്‍ഷിക മേഖലയെ അവഗണിച്ചു
പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാടിന് കേരളബജറ്റില്‍ കാര്യമായ പദ്ധതികളെന്നുമില്ല. സപ്ലൈകോക്ക് നെല്ല് സംഭരിക്കുന്നതിന് 700 കോടി രൂപഅനുവദിച്ചതു മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്വാസം.
ഇത്തവണ ആളിയാറില്‍ നിന്നും കിട്ടാനുള്ള വെള്ളം വാങ്ങിയെടുക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം വിളയിറക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. നെല്‍കര്‍ഷകരുടെ കൃഷി മുഴുവന്‍ നശിച്ചു പോയി. ഇതിനുള്ള സഹായം ബജറ്റില്‍ ഇല്ല. നെല്‍കൃഷി ചെയ്യാന്‍ പറ്റാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായി. ഇവര്‍ക്ക് ആശ്വാസപദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും, കടം വാങ്ങിയും കൃഷി ഇറക്കിയ കര്‍ഷകര്‍ കടക്കെണിയിലാണ്. പലരും ആത്മഹത്യയുടെ വക്കിലുമാണ്.
12 മെഗാ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ ഐ.ഐ. ടി, ഫുഡ് പാര്‍ക്ക്, ഡിഫെന്‍സ് പാര്‍ക്ക് എന്നിവക്ക് ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും, മുന്‍ ബജറ്റുകള്‍ ഇതിനായി തുക വകയിരുത്തുകയും, സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കുകയും ചെയ്തതാണ്. അതാണിപ്പോള്‍ ഇടതു സര്‍ക്കാരിന്റെ പദ്ധതികളായി പ്രഖ്യാപി ച്ചത്.
എന്നാല്‍ വരള്‍ച്ച കെടുതിമൂലം ദുരിതം പേറുന്ന ജില്ലയിലെ കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചുവെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. ഇതിന് പുറമെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബജറ്റില്‍ കാര്യമായ തുകയും വകയിരുത്തിയിട്ടില്ല.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."