HOME
DETAILS
MAL
കാടുകള്‍ കത്തിക്കൊണ്ടിരിക്കുന്നു
backup
March 03 2017 | 20:03 PM
പാലക്കാട്: കാടുകള്‍ കത്തിയെരിയുമ്പോഴും കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ വനം വകുപ്പ് പെടാപാടുപെടുകയാണ്. തീ കെടുത്താന്‍ ആവശ്യത്തിന് വെള്ളമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫയര്‍ ലൈന്‍ പണികള്‍ യഥാസമയം നടത്തതാണ് കാടു കൂടുത ല്ഭാഗത്തു കത്തി നശിക്കാന്‍ കാരണം. മിക്ക വനം ഡിവിഷനുകളിലും ബോധവല്കരണം കാര്യമായി നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
നെമ്മാറ ഡിവിഷന് പരിധിയിലെ തെന്മലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. കല്ലടിക്കോടന്‍ മലയിലും, വാളയാര്‍ മേഖലയിലും തീകത്തി മരങ്ങളും, ജന്തുക്കളും കരിഞ്ഞു. മുന്‍കാലത്തേക്കാള്‍ നാശനഷ്ടമാണ് ഇത്തവണ ഉണ്ടായത്. എന്നാല്‍ മിക്ക ഡിവിഷനുകളിലും കണക്ക് എടുപ്പ് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."