HOME
DETAILS

മനാഫ് വധക്കേസ്: 24 വര്‍ഷത്തിന് ശേഷം മൂന്നാം പ്രതി കീഴടങ്ങി

  
backup
January 22 2019 | 06:01 AM

%e0%b4%ae%e0%b4%a8%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-24-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4

നിലമ്പൂര്‍: കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസില്‍ 24 വര്‍ഷത്തിനു ശേഷം ശേഷം മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (51) മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഷെരീഫിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ജയിലിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത പ്രകടിപ്പിച്ച ഷെരീഫിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കേസില്‍ ഒന്നാം പ്രതിയായ ഷെരീഫിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷെഫീഖി (49)നെ ഇനിയും പിടികൂടാനായിട്ടില്ല. പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരാണ് ഷെരീഫും ഷെഫീക്കും. പ്രതികളെ മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന കോടതി ഉത്തരവ് ആറുമാസമായിട്ടും പൊലിസ് നടപ്പാക്കിയിരുന്നില്ല. കൊലപാതകം നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും നാലു പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്നു കാണിച്ച് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിനെ സമീപിച്ചിരുന്നു. നാലു പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാന്‍ മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞ ജൂലൈ 25ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കോടതി ഉത്തരവില്‍ അടയിരുന്ന പൊലിസ് പ്രതികളെ പിടികൂടാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ നാടകീയമായി കഴിഞ്ഞ ഓഗസ്റ്റ് 30ന് കോടതിയില്‍ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും മഞ്ചേരി ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യാപേക്ഷ പരിഗണിക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇരുവരും മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യംനേടിയതും വിവാദമായിരുന്നു. നിയമവ്യവസ്ഥയെ കബളിപ്പിച്ച ജാമ്യം നേടിയ ഇരുവര്‍ക്കും ഹൈക്കോടതി 15000 രൂപ വീതം പിഴശിക്ഷ വിധിക്കുകയും ചെയ്തു. മനാഫ് കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ ഗസറ്റില്‍ പരസ്യം നല്‍കി കബീര്‍ എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റി ഈ പേരില്‍ പുതിയ പാസ്‌പോര്‍ട്ടും നേടിയിരുന്നു. ഇതോടെ 86 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായ കബീറിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് റിമാന്‍ഡ് ചെയ്തു വീണ്ടും ജയിലിലേക്കയച്ചു. ഇപ്പോള്‍ കബീറും മുനീബും ജാമ്യത്തിലാണ്. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എ അടക്കം 21 പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago